Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 5:20 AM GMT Updated On
date_range 21 Feb 2018 5:20 AM GMTഒഡിഷ മുഖ്യമന്ത്രിക്കുനേരെ ഷൂ ഏറ്
text_fieldsbookmark_border
ഭുവനേശ്വർ: ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനുനേരെ യുവാവ് ഷൂ എറിഞ്ഞു. ബിജേപുര്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഖുംഭഹാരി ഗ്രാമത്തിലാണ് സംഭവം. റോഡ് ഷോക്ക് ശേഷം നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒന്നാം നിരയില്‍ ഇടംപിടിച്ചയാളാണ് ഷൂ എറിഞ്ഞത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനാണ് ഏറുകൊണ്ടത്. യുവാവിനെ പൊലീസ് ഉടൻ പിടികൂടി. ബി.ജെ.പി പ്രവര്‍ത്തകനാണ് ഷൂ എറിഞ്ഞതെന്നതും എങ്ങനെയും ബി.ജെ.ഡിയെ പരാജയപ്പെടുത്താനുള്ള നീക്കത്തിെൻറ ഭാഗമാണിതെന്നും ബിജു ജനതാദള്‍ എം.എല്‍.എ ദേബേഷ് ആചാര്യ പറഞ്ഞു. ആരോപണം ബി.ജെ.പി നിഷേധിച്ചു. ജനുവരി 31ന് ബലാസോർ ജില്ലയിൽ തലാസരി ബീച്ച് ഉത്സവത്തിനിടെ പട്നായിക്കിനുനേരെ സ്ത്രീ ചീമുട്ട എറിഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും പിന്നീട് കേസ് പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story