Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 10:47 AM IST Updated On
date_range 21 Feb 2018 10:47 AM ISTസർക്കാറിനോട് 10 ചോദ്യങ്ങളുമായി യശ്വന്ത് സിൻഹ
text_fieldsbookmark_border
--'വായ്പ തട്ടിപ്പിൽ ധനമന്ത്രി ഉത്തരവാദി; മറുപടി പറയണം' ന്യൂഡൽഹി: വജ്രവ്യാപാരി നീരവ് മോദി 11,400 കോടി രൂപയുടെ വായ്പ തട്ടിപ്പു നടത്തിയ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവർ കുറ്റകരമായ മൗനമാണ് പുലർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി 10 ചോദ്യങ്ങളുമായി മുതിർന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ. 2011ലാണ് നീരവ് മോദിയുടെ തട്ടിപ്പു തുടങ്ങിയതെന്ന് പറയുന്ന സർക്കാർ ഒാരോ വർഷവും അയാൾക്ക് ബാങ്ക് നൽകിയ ഇൗടുപത്രങ്ങളുടെ കണക്ക് വെളിപ്പെടുത്തുമോ എന്ന് യശ്വന്ത് സിൻഹ ചോദിച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷവും, അതിനു മുമ്പുമുള്ള ഇൗടുപത്രങ്ങളുടെ എണ്ണം, അതിലെ തുക എന്നിവ പരിശോധിച്ചാൽ കാര്യം വ്യക്തമാകും. ഒാരോ ഇൗടുപത്രവും ഉപയോഗിച്ച് വിദേശ ബാങ്കിൽനിന്ന് പിൻവലിച്ച തുക എത്രയെന്നും അറിയേണ്ടതുണ്ട്. ഇൗടുപത്ര പ്രകാരം പഞ്ചാബ് നാഷനൽ ബാങ്കിലേക്ക് നീരവ് മോദി എത്രത്തോളം തുക തിരിച്ചടച്ചിട്ടുണ്ട്, എത്ര ഇൗടുപത്രങ്ങൾ അസാധുവായി എന്നീ കാര്യങ്ങളും പുറത്തുവിടണം. വിദേശ ബാങ്കിന് പണം സമയത്തു കിട്ടിയില്ലെങ്കിൽ അക്കാര്യം പി.എൻ.ബിയെ യഥാസമയം അറിയിച്ചിട്ടുേണ്ടാ? എല്ലാം വിദേശ പണമിടപാടുകളാണെന്നിരിക്കേ, അവ റിസർവ് ബാങ്കിെൻറ കണ്ണിൽ പെടാതെ പോയത് അമ്പരപ്പിക്കുന്നു. 200 വ്യാജ കമ്പനികൾ നീരവ് മോദി സ്ഥാപിച്ചുവെന്നും അതുപയോഗിച്ച് ഇടപാടുകൾ നടത്തിയെന്നും പറയുന്നുണ്ട്. നോട്ട് അസാധുവാക്കിയ ശേഷം എല്ലാ വ്യാജ കമ്പനികളും പൂട്ടിയെന്ന സർക്കാർ അവകാശവാദങ്ങൾക്കിടയിലാണ് നീരവ് മോദിയുടെ വ്യാജ കമ്പനികൾ പ്രവർത്തിച്ചത്. മോദിയുടെ കമ്പനിയിൽ റെയ്ഡ് നടത്തി പിടിച്ച സ്വത്തിെൻറ കണക്ക് ഞൊടിയിടക്കുള്ളിൽ വെളിപ്പെടുത്താൻ കഴിഞ്ഞ അന്വേഷണ ഏജൻസികൾക്ക് ഇൗടുപത്രത്തിെൻറയും മറ്റും ലളിതമായ കണക്കുകൾ ദിവസങ്ങൾ കഴിഞ്ഞിട്ടും പുറത്തുപറയാൻ കഴിയാത്തത് എന്തുകൊണ്ടാണ്? നിലവിലെ അവ്യക്തതകൾ ആർക്കാണ് പ്രയോജനപ്പെടുകയെന്നും യശ്വന്ത് സിൻഹ ചോദിച്ചു. സർക്കാർ വക്താക്കൾ പ്രസക്തമല്ലാത്ത വിഷയങ്ങൾ ഉയർത്തി വിഷയം മാറ്റിവിടാൻ ശ്രമിക്കുകയാണ്. സർക്കാറിന് വരുംദിവസങ്ങളിൽ കൂടുതൽ വിശദീകരിക്കേണ്ടി വരുമെന്നാണ് അതിൽനിന്നു വ്യക്തമാവുന്നത്. കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ ബാങ്കിങ് വ്യവസായം മിക്കവാറും തകർന്നിരിക്കുന്നു. ഇന്ത്യയിലെ ബാങ്കുകളുടെ വിശ്വാസ്യത രാജ്യത്തിനകത്തു മാത്രമല്ല, പുറത്തും തകരുന്ന സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മുമ്പ് ഹർഷദ് മേത്ത, കേതൻ പരേഖ് തട്ടിപ്പുകൾ നടന്ന സമയത്ത് ധനമന്ത്രിമാരായിരുന്ന മൻമോഹൻ സിങ്ങിനും തനിക്കും സംയുക്ത പാർലമെൻററി സമിതി മുമ്പാകെ നേരിട്ടു ഹാജരായി വിശദീകരണം നൽകേണ്ടി വന്നിട്ടുണ്ട്. പി.എൻ.ബിയിലെ തട്ടിെൻറ കാര്യത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ കഴിയില്ലെന്ന് യശ്വന്ത് സിൻഹ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story