Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമ്ലാവിറച്ചിയുമായി...

മ്ലാവിറച്ചിയുമായി നാലംഗസംഘം പിടിയിൽ

text_fields
bookmark_border
വണ്ടിപ്പെരിയാർ: വേട്ടയാടിയ മ്ലാവിറച്ചിയുമായി നാലംഗസംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. 15 കിലോ മ്ലാവിറച്ചിയും കടത്താൻ ഉപയോഗിച്ച കാറും ബൈക്കും ഉൾപ്പെടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാർ വള്ളക്കടവ് പാറക്കൽ ഷാജി (46), പാറക്കൽ സൈമൺ (52), ചെറുതലക്കൽ സോമൻ പിള്ള (74), പരുന്തുംപാറയിൽ നിഷാന്ത് (40) എന്നിവരെയാണ് വനപാലകർ ശനിയാഴ്ച രാത്രി 10ഒാടെ പിടികൂടിയത്. പെരിയാർ കടുവസങ്കേതം ഈസ്റ്റ് ഡിവിഷൻ െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. ഷാജിയുടെ വീട്ടിൽനിന്നാണ് മ്ലാവിറച്ചി ആദ്യം പിടികൂടിയത്. ഇറച്ചി പാകം ചെയ്തനിലയിലും മുറിച്ചുവിൽപനക്ക് വീട്ടിൽ സൂക്ഷിച്ചനിലയിലും കണ്ടെത്തി. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി മാംസത്തി​െൻറ ബാക്കി ഭാഗം കണ്ടെത്തിയത്. വഞ്ചിവയൽ സർക്കാർ സ്കൂളിന് സമീപം പരുത്തിപ്പാറയിൽ സോമൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയിൽ കമ്പിയിൽ കുരുക്കുണ്ടാക്കിയാണ് മ്ലാവിനെ പിടികൂടിയതെന്ന് പ്രതികൾ പറഞ്ഞു. ശാസ്ത്രീയ പരിശോധനക്കു ശേഷമെ മ്ലാവി​െൻറ പ്രായവും തൂക്കവും അറിയാൻ കഴിയൂ. മ്ലാവി​െൻറ ബാക്കി ഭാഗങ്ങൾ കണ്ടെത്താനായി ഡോഗ് സ്ക്വാഡ് പരിശോധനനടത്തി. മുമ്പും ഈ പ്രദേശം കേന്ദ്രീകരിച്ച് മൃഗവേട്ട നടക്കുന്നതായി വനം വകുപ്പി​െൻറ രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. വള്ളക്കടവ് റേഞ്ച് ഓഫിസർ എസ്. സുരേഷ് ബാബു, ഉദ്യോസ്ഥരായ സെബാസ്റ്റ്യൻ തോമസ്, സർവാത്മജൻ, സന്തോഷ്, ഹാരിസ് മുഹമ്മദ്, ശ്രീകാന്ത്, വി. ധന്യ, കെ.വി. ധനശ്രീ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വനം വകുപ്പ് വെറ്ററിനറി സർജൻ അബ്ദുൽ ഫത്താഹ് തൊണ്ടിമുതൽ പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story