Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏങ്ങുമെത്താതെ ബൈപാസ്​...

ഏങ്ങുമെത്താതെ ബൈപാസ്​ റോഡുകൾ; കോട്ടയത്തെ കുരുക്ക്​ ഒഴിയുമോ?

text_fields
bookmark_border
കോട്ടയം: കോട്ടയത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി പണിത രണ്ട് ബൈപാസുകളുടെ നിർമാണം ഇഴയുന്നു. പാറേച്ചാൽ, ഇൗരയിൽക്കടവ് ബൈപാസുകളുടെ 90 ശതമാനം പണി പൂർത്തിയാക്കിയിട്ടും ടാറിങ് ഉൾപ്പെടെ അവസാനവട്ട മിനുക്കുപണികളാണ് ബാക്കിയുള്ളത്. ഇതി​െൻറ പേരിൽ പരസ്പരം പഴിചാരുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെ അലംഭാവവുമാണ് നിർമാണപ്രവൃത്തികൾ നിലക്കാൻ കാരണം. മെറ്റൽ പാകിയും പാലങ്ങൾ പൂർത്തിയാക്കിയും നടത്തിയ പണികൾ പാഴാവുന്ന സ്ഥിതിയാണ്. യു.ഡി.എഫ് സർക്കാറി​െൻറ അവസാനകാലത്താണ് കോട്ടയത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി രണ്ട് ബൈപാസുകൾ നിർമിച്ചത്. ഇൗരയിൽക്കടവിൽനിന്ന് മണിപ്പുഴയിൽ എത്തുന്ന മൂന്നുകിലോമീറ്റർ ബൈപാസിൽ പുതിയ പാലവും നിർമിച്ചിരുന്നു. നാട്ടകം സിമൻറ് ഫാക്ടറിക്ക് സമീപത്തുനിന്ന് പാടശേഖരത്തിന് നടുവിലൂടെയുള്ള പാറേച്ചാൽ ബൈപാസിന് നാലുകിലോമീറ്റർ ദൂരമുണ്ട്. ഇതിനിടെയുള്ള പാറേച്ചാൽ, ഗ്രാമീൺചിറ പാലത്തി​െൻറയും ഉദ്ഘാടനവും നടത്തിയിരുന്നു. രണ്ടുവർഷംമുമ്പ് റോഡി​െൻറ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മൂന്നുതവണ അപ്രോച്ച് റോഡ് ഉൾപ്പെടെ ഭാഗം ഇടിഞ്ഞുവീണു. ഇതോടെ, 59 േകാടി മുടക്കിയ നിർമാണപ്രവർത്തനങ്ങൾ സ്തംഭിച്ചു. പാറേച്ചാൽ പാലത്തിന് സമീപത്തെ അപ്രോച്ച് റോഡ് ഇടിഞ്ഞ് മൂന്നതവണ വീണ്ടുകീറി. പണികൾ ഇഴഞ്ഞതിനൊപ്പം ഭരണമാറ്റവും നിർമാണത്തിന് തടസ്സമായി. പാലങ്ങളുടെ അപ്രോച്ച് റോഡിൽ ഇൻറർലോക്ക് കട്ട പാകുന്ന ജോലികൾ ജനുവരിയിൽ ആരംഭിച്ചെങ്കിലും രണ്ടാഴ്ചയിലേറെയായി മുടങ്ങി. വഴി വെട്ടിപ്പൊളിച്ചുള്ള നിർമാണം പാതിവഴിയിൽ നിലച്ചതിനാൽ ഇരുചക്രവാഹന യാത്രയും ദുഷ്കരമാണ്. പലതവണ മുടങ്ങിയ ടാറിങ് ഉൾപ്പെടെ ജോലികൾ ഫെബ്രുവരി അവസാനം പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുെട പ്രഖ്യാപനം. എം.സി റോഡിെന കുമരകവുമായി ബന്ധിപ്പിക്കുന്ന നാട്ടകം-പാറേച്ചാൽ-തിരുവാതുക്കൽ റോഡിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കുമരകം, ആലപ്പുഴ, എറണാകുളം ഭാഗത്തേക്ക് എത്താൻ കഴിയുമെന്നതാണ് പ്രത്യേകത. കോട്ടയം വികസന ഇടനാഴിയായി വിശേഷിപ്പിക്കുന്ന ഇൗരയിൽക്കടവ്-മണിപ്പുഴ ബൈപാസിനും സമാനസ്ഥിതിയാണ്. 2012ൽ തുടങ്ങിയ റോഡിൽ ഇൗരയിൽക്കടവിൽ പാലവും എം.സി റോഡിലേക്കുള്ള പാതയും അതിവേഗം പൂർത്തിയാക്കി. 5.90 കോടി മുടക്കിയ പാതയിൽ മെറ്റൽ പാകിയെങ്കിലും ടാറിങ് നടത്തിയില്ല. നിർമാണം സ്തംഭിച്ചതോടെ ഇരുചക്രവാഹനങ്ങളും ബൈക്കുകളും റോഡിെന ആശ്രയിച്ചതോടെ മെറ്റലുകൾ ചിന്നിച്ചിതറി. ഇതിനൊപ്പം പാലത്തി​െൻറ അപ്രോച്ച് റോഡിൽ കുണ്ടുംകുഴിയും നിറഞ്ഞ് അപകടക്കെണിയായി. അധികൃതർ മനസ്സുവെച്ചാൽ ദിവസങ്ങൾക്കുള്ളിൽ ടാറിങ് പൂർത്തിയാക്കി തുറക്കാം. ബസേലിയസ് കോളജ് ജങ്ഷനിൽനിന്ന് നഗരംചുറ്റാതെ എളുപ്പത്തിൽ എം.സി റോഡിലേക്ക് കടക്കാവുന്ന പാത പൂർണമായും പാടശേഖരത്തിന് നടുവിലൂടെയാണ് പോകുന്നത്. രണ്ടുവർഷം മുമ്പ് പുതിയ പാലമടക്കം നിർമിച്ച് തുറന്നുകൊടുത്ത റോഡ് ഇനിയും സഞ്ചാരയോഗ്യമായിട്ടില്ല. മണിപ്പുഴയിൽനിന്ന് അതിവേഗം കെ.കെ റോഡിലേക്കും കലക്ടറേറ്റ്, റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും കടക്കാവുന്ന റോഡിന് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story