Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 5:38 AM GMT Updated On
date_range 18 Feb 2018 5:38 AM GMTബൈക്ക് മോഷണക്കേസിൽ വിദ്യാർഥികൾ പിടിയിൽ
text_fieldsbookmark_border
ചിങ്ങവനം: വീട്ടുമുറ്റത്തുനിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് വിദ്യാർഥികൾ പിടിയിൽ. 15 വയസ്സുകാരായ ചിങ്ങവനം സ്വദേശികളാണ് പൊലീസിെൻറ പിടിയിലായത്. പനച്ചിക്കാട് പാമ്പൂരാംപാറ സ്വദേശി പുത്തൻപുരക്കൽ സലേഷിെൻറ ബൈക്ക് കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ച വീട്ടുമുറ്റത്തുനിന്നാണ് കാണാതായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ബൈക്ക് കണ്ടെത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം, വിദ്യാർഥികൾ ബൈക്കുമായി പോകുന്നത് സമീപവാസികളിലൊരാൾ കണ്ടിരുന്നു. ഇയാൾ ഇത് പൊലീസിൽ അറിയിച്ചതോടെ പ്രതികളെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story