Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightsuply2

suply2

text_fields
bookmark_border
പട്ടയമേളക്കൊരുങ്ങി ജില്ല വാഹിദ് അടിമാലി അടിമാലി: കുടിയേറ്റ കർഷകരുടെ ചിരകാല പട്ടയ സ്വപ്നത്തിന് സാക്ഷാത്കാരമായി വീണ്ടുമൊരു പട്ടയമേളക്ക് ഇടുക്കി ഒരുങ്ങുന്നു. ശനിയാഴ്ച അടിമാലി, ഇരട്ടയാർ, കുമളി എന്നിവിടങ്ങളിലായി 5000ത്തിലേറെ പട്ടയങ്ങളാണ് സർക്കാർ വിതരണം ചെയ്യുന്നത്. 20 വർഷത്തിനുശേഷം ദേവികുളം താലൂക്കിൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നുവെന്ന പ്രത്യേകതയും ഉണ്ട്. 1972 ജനുവരി 26നാണ് ഇടുക്കി ജില്ല രൂപം കൊണ്ടത്. കോട്ടയം, എറണാകുളം ജില്ലകളുടെ ഭാഗമായിരുന്ന ഇടുക്കിക്ക് ഭൂമിശാസ്ത്രപരമായ അതിരും ഭരണപരമായ അവകാശങ്ങളും നൽകി വിഭജിച്ച് നൽകിയെങ്കിലും കുടിയേറ്റ കർഷകർക്ക് പട്ടയമെന്നത് സ്വപ്നമായി അവശേഷിക്കുകയായിരുന്നു.1950 കാലഘട്ടത്തിലാണ് ഹൈറേഞ്ചിൽ കുടിയേറ്റം വ്യാപകമായത്. കർഷകർ മണ്ണിൽ പൊന്നുവിളയിച്ച് ജില്ലയെ പുരോഗതിയിലേക്ക് കൈപിടിച്ച് ഉയർത്തിയെങ്കിലും സ്വന്തമായുള്ള മണ്ണിന് പട്ടയം ഇല്ലാത്തതിനാൽ കാവൽക്കാരായി നിൽക്കാനേ കർഷകർക്ക് കഴിഞ്ഞിരുന്നുള്ളൂ. ഇതിനിടെ കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ച കർഷകരെ പലവിധ പ്രതിസന്ധികളിലും എത്തിച്ചു. 1974ന് മുമ്പ് ഹൈറേഞ്ചിൽ കുടിയേറിയ എല്ലാ കർഷകർക്കും പട്ടയം നൽകുന്നതിന് സർക്കാർ തീരുമാനിച്ചു. എന്നാൽ, മൂന്നാർ ഉൾപ്പെടെ ചില വില്ലേജുകളിൽ സർക്കാർ ഭൂമിയിൽ വ്യാപക കൈയേറ്റവും നിർമാണ പ്രവർത്തനവും ഉണ്ടായി. ഇത് വിവാദങ്ങൾക്കും മറ്റും ഇടയാക്കിയതോടെ 2007ൽ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാൻ സർക്കാർ തയാറായി. ബഹുനില കെട്ടിടങ്ങൾ ഇടിച്ചുനിരത്തിയും ഹെക്ടർ കണക്കിന് ഭൂമി തിരിച്ചു പിടിച്ചും സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. ഇതിനിടെ ദേവികുളത്തെ കുടിയേറ്റ കർഷകർക്ക് പട്ടയമെന്നത് സ്വപ്നമായി അവശേഷിച്ചു.1999ലാണ് അവസാനമായി ദേവികുളം താലൂക്കിൽ കുടിയേറ്റ കർഷകർക്ക് പട്ടയം നൽകിയത്. ജില്ലയിലെ മറ്റ് താലൂക്കുകളിലൊക്കെ പട്ടയങ്ങൾ വിതരണം ചെയ്യുേമ്പാൾ കാഴ്ചക്കാരായി മാറിനിൽക്കാനേ ഈ താലൂക്കിലുള്ളവർക്ക് കഴിഞ്ഞിരുന്നുള്ളൂ. താലൂക്കിലെ ജനപ്രതിനിധികളുടെയും ജില്ല ഭരണകൂടത്തി​െൻറയും നിരന്തര ഇടപെടലിനെ തുടർന്നാണ് രണ്ടു പതിറ്റാണ്ടിനുശേഷം ദേവികുളം താലൂക്കിൽ വീണ്ടും പട്ടയവിതരണത്തിന് നടപടിയായത്. എന്നാൽ, താലൂക്കിലെ കെ.ഡി.എച്ച്, വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിൽ ഇനിയും പട്ടയവിതരണമില്ലെന്നത് ഈ മേഖലയിലെ കുടിയേറ്റ കർഷകരുടെ മനസ്സിൽ കനലായി കിടക്കുകയാണ്. ലാൻഡ് അസൈൻമ​െൻറ് (എൽ.എ)പട്ടയങ്ങളാണ് ഇപ്പോൾ നൽകുന്നത്. ഇത് ഭൂവുടമകളും സർക്കാറും തമ്മിൽ പുതിയൊരു നിയമയുദ്ധത്തിനും ഇടയാക്കും. ലാൻഡ് അസൈൻമ​െൻറ് പട്ടയം കൃഷിക്കും അനുബന്ധ പ്രവൃത്തിക്കും മാത്രമുള്ളതാണ്. ഇത്തരം പട്ടയങ്ങളിൽ വ്യവസായ പ്രവർത്തനങ്ങളോ ബഹുനില കെട്ടിടങ്ങളോ പാടില്ലെന്ന വ്യവസ്ഥ പട്ടയം ലഭിച്ചാലും കൂടുതൽ ക്രയവിക്രയങ്ങൾക്ക് തങ്ങളുടെ ഭൂമികൊണ്ട് ഉപകാരപ്പെടുകയില്ലെന്നത് കർഷകരെ കൂടുതൽ ആശങ്കയിലാക്കുന്നു. 974 പട്ടയങ്ങൾ ദേവികുളം താലൂക്കിൽ വിതരണം ചെയ്യാനാണ് താലൂക്ക് വികസന സമിതിയിൽ അംഗീകാരം ലഭിച്ചതെങ്കിലും ചിലയിടങ്ങളിൽ വനംവകുപ്പ് ഉയർത്തിയ തടസ്സത്തെ തുടർന്ന് 17ന് അടിമാലിയിൽ നടക്കുന്ന പട്ടയമേളയിൽ 550 പട്ടയങ്ങളുടെ വിതരണം മാത്രമാണ് നടക്കുകയുള്ളൂ. ശേഷിക്കുന്നവക്ക് സംയുക്ത പരിശോധനക്ക് ശേഷമ നൽകൂ. ഇതിന് പുറമെ കോളനികളിൽ താമസിക്കുന്നവർക്കുള്ള പട്ടയ നടപടികളുെട പ്രഖ്യാപനവും 17ന് അടിമാലിയിൽ നടക്കും. റവന്യൂ, വൈദ്യുതി മന്ത്രിമാരാണ് പട്ടയ വിതരണ നടപടിക്ക് നേതൃത്വം നൽകുക.1964 വനാവകാശ നിയമപ്രകാരവും 1993ലെ ഭൂമിപതിവ് ചട്ടപ്രകാരവുമാണ് പട്ടയങ്ങൾ നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story