Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 5:41 AM GMT Updated On
date_range 2018-02-17T11:11:59+05:30suply3
text_fieldsപട്ടയം കിട്ടുന്നതിെൻറ ആഹ്ലാദത്തിൽ മാങ്കുളം അടിമാലി: രണ്ടു പതിറ്റാണ്ടിനുശേഷം മാങ്കുളത്തെ കർഷകരുടെ പട്ടയ സ്വപ്നം സാക്ഷാത്കരിക്കുന്നു. കണ്ണൻ ദേവൻ ലാൻഡ് റിസംപ്ഷൻ ആക്ട് പ്രകാരം മാങ്കുളം വില്ലേജിൽ 1980ൽ സർക്കാർ ഭൂമിയും പട്ടയവും വിതരണം ചെയ്ത ശേഷം പട്ടയത്തിനായുള്ള ഭൂവുടമകളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. അടിമാലിയിൽ നടക്കുന്ന പട്ടയമേളയിൽ മാങ്കുളം വില്ലേജിൽ 32 പേർക്ക് പട്ടയം കൈമാറും. 92 പേരുടെ പട്ടയമാണ് ഈ വില്ലേജിൽ പൂർത്തിയായിട്ടുള്ളത്. ദേവികുളം താലൂക്കിൽ 123 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള മാങ്കുളം പഞ്ചായത്തിെൻറ ബഹുഭൂരിപക്ഷം ഭൂമിയും വനമേഖലകളോട് ചുറ്റപ്പെട്ട് കിടക്കുന്നതാണ്. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിൽപെടുന്ന മാങ്കുളം മറ്റ് പ്രദേശങ്ങളിൽനിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശവുമാണ്. സംസ്ഥാനത്ത് ആദ്യം റബർ കൃഷി ഇറക്കിയ പ്രദേശം മാങ്കുളം പഞ്ചായത്തിലെ ആനക്കുളമാണ്. മൊത്തം ഭൂവിസ്തൃതിയുടെ 25 ശതമാനം വനപ്രദേശമാണ്. ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്കാരം, കാർഷിക വിളകളുടെ കാര്യത്തിലും മാങ്കുളം വ്യത്യസ്തത പുലർത്തുന്നു. കണ്ണൻ ദേവൻ റിഡപ്ഷൻ ഓഫ് ലാൻഡ് ആക്ട് പ്രകാരം മിച്ചഭൂമിയായി സർക്കാർ മാറ്റിയിടുകയും മൂന്ന് ഘട്ടങ്ങളിലായി മറ്റ് പ്രദേശങ്ങളിലുള്ളവരെ ഇവിടേക്ക് കുടിയിരുത്തുകയും ചെയ്തതോടെയാണ് ഇന്നത്തെ മാങ്കുളം യാഥാർഥ്യമായത്. ഇതിന് പുറമെ മറ്റ് പ്രദേശങ്ങളിൽനിന്ന് കുടിയേറി പാർത്തവരും മാങ്കുളത്തുണ്ട്. ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ജില്ലയിൽ വനംവകുപ്പുമായി ഏറ്റവും കൂടുതൽ തർക്കങ്ങൾ നിലനിൽക്കുന്നതും മാങ്കുളം വില്ലേജിലാണ്. മിച്ചഭൂമിയായി സർക്കാർ മാറ്റിയിട്ടതടക്കമുള്ള ഭൂമിയിൽ വനംവകുപ്പ് അവകാശം ഉന്നയിക്കുകയും ഇത് സംബന്ധിച്ചുള്ള തർക്കം കോടതിയിൽ നിലനിൽക്കുന്നതുമാണ് പ്രശ്നം.1999ൽ മറ്റെങ്ങും ഭൂമിയില്ലാത്ത 1016 പേർക്ക് മാങ്കുളത്ത് 1.5 ഏക്കർ ഭൂമി നൽകിയിരുന്നു. മാങ്കുളത്ത് നടന്ന ഭൂമി വിതരണത്തിൽ പട്ടയരേഖകൾ കൈമാറുകയും ചെയ്തു. പിന്നീട് റവന്യൂ അധികൃതർ ഭൂമി പതിച്ചുനൽകൽ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ തടസ്സവാദവുമായി രംഗത്ത് എത്തിയ വനംവകുപ്പ് ഇവിടത്തെ ഭൂമി വിതരണം തടസ്സപ്പെടുത്തി. ഈ സമയം 300ലേറെ പേർക്ക് ഭൂമി അളന്ന് കൈമാറിയിരുന്നു. ബാക്കിയുള്ളവർക്ക് ഭൂമി കാണിച്ച് നൽകിയെങ്കിലും ഭൂമിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. ഇത്തരക്കാരുടെ പ്രശ്നമടക്കം വരും ദിവസങ്ങളിൽ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയോടെയാണ് മാങ്കുളം പ്രദേശവാസികൾ പട്ടയമേളയിൽനിന്ന് പട്ടയം സ്വീകരിക്കുന്നത്. ഇവരുടെ പട്ടയനടപടി ആരംഭിക്കണമെങ്കിൽ ജോയൻറ് വേരിഫിക്കേഷൻ പൂർത്തീകരിക്കണമെന്നായിരുന്നു ഇതുവരെയുള്ള സർക്കാർ നിലപാട്. എന്നാൽ, 27.01.2018 ലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സി1 2-22454/13 നമ്പർ ഉത്തരവ് പ്രകാരം മാങ്കുളത്തെ ജോയൻറ് വേരിഫിക്കേഷൻ നടപടി പൂർത്തീകരിച്ച മുഴുവൻ ഭൂമിക്കും പട്ടയനടപടികൾ ആരംഭിക്കാൻ കലക്ടർക്ക് നിർദേശം നൽകിയിരിക്കുകയാണ്. ഇത് മാങ്കുളം വില്ലേജിലെ പട്ടയനടപടികൾ വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മൂന്ന് ചെയിൻ പദ്ധതി പ്രദേശത്ത് ഇക്കുറിയുമില്ല പട്ടയം തോമസ് ജോസ് കട്ടപ്പന: ഇടുക്കി പദ്ധതി പ്രദേശത്തെ മൂന്ന് ചെയിനിലെ കർഷകർക്ക് ഇപ്രാവശ്യവും പട്ടയമില്ല. ഇടുക്കി പദ്ധതി പ്രദേശത്തെ പത്തുചെയിനിലെ മൂന്ന് ചെയിനിൽ താമസിക്കുന്ന കർഷകർക്കാണ് ഇപ്രാവശ്യവും പട്ടയം നിഷേധിക്കുന്നത്. ഈ മേഖലയിലെ 100ഓളം കർഷകർക്ക് 35 വർഷം മുമ്പ് സർക്കാർ പട്ടയം നൽകിയതാണ്. അന്നില്ലാത്ത തടസ്സവാദം ഉയർത്തിയാണ് ഇപ്പോൾ പട്ടയം നിഷേധിക്കുന്നത്. ഇടുക്കി പദ്ധതിയുടെ പത്തു ചെയിൻ മേഖലയിൽ ജണ്ട മുതൽ മൂന്ന് ചെയിൻവരെയുള്ള പ്രദേശത്ത് അധിവസിക്കുന്ന നൂറിലധികം കർഷകർക്കാണ് 1980-ൽ സർക്കാർ പട്ടയം നൽകിയത്. അതേ പ്രദേശത്ത് അധിവസിക്കുന്ന കർഷകർക്കാണ് ഇപ്പോൾ ഒരു ന്യായീകരണവുമില്ലാതെ സർക്കാർ പട്ടയം നിഷേധിക്കുന്നത്. പട്ടയം നിഷേധിക്കുന്നതിന് വൈദ്യുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ നിരത്തുന്ന ന്യായം വാട്ടർെലവൽ മുതൽ മൂന്ന് ചെയിൻവരെയുള്ള ഭൂമി പ്രത്യേകം സർവേ നടത്തി തിരിച്ചിട്ടില്ലെന്നാണ്. ഒരേ സർവേ നമ്പറിലാണ് ഈ ഭൂമി കിടക്കുന്നത്. റീസർവേ നടത്തി വൈദ്യുതി വകുപ്പിെൻറ അധീനതയിലുള്ള ഭൂമിയും കർഷകരുടെ ഭൂമിയും വേർതിരിച്ചിട്ടിെല്ലന്നതാണ് പട്ടയം നൽകുന്നതിന് തടസ്സവാദമായി ബോർഡ് ഉന്നയിക്കുന്നത്. ഇരട്ടയാർ പദ്ധതി പ്രദേശത്ത് ഈ പ്രശ്നമില്ലെന്നും വൈദ്യുതി വകുപ്പിെൻറ ഭൂമി ജണ്ടയിട്ട് വേർതിരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഇരട്ടയാർ പത്ത് ചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിൽ തടസ്സമില്ലെന്നുമാണ് വൈദ്യുതി വകുപ്പ് നിലപാട്. ഇതോടെ പത്ത് ചെയിനിലെ കർഷകരോട് സർക്കാർ രണ്ടുനീതിയാണ് കൽപിക്കുന്നതെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. പത്ത് ചെയിൻ മേഖലയിൽ മൂന്ന് ചെയിൻ ഒഴിവാക്കി ബാക്കി കർഷകർക്ക് പട്ടയം നൽകുന്ന സർക്കാർ നയമാണ് കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്. 40 വർഷത്തിലേറെയായി വീടുെവച്ച് താമസിച്ച് കൃഷി ചെയ്യുന്ന പത്ത് ചെയിനിലെ കർഷകരിൽ മൂന്ന് ചെയിൻ ഒഴിച്ചുള്ളവർക്ക് പട്ടയം കിട്ടുമ്പോൾ ഒരു ന്യായീകരണവുമില്ലാതെയാണ് വാട്ടർലെവൽ മുതൽ മൂന്ന് ചെയിൻവരെ താമസിക്കുന്നവർക്ക് പട്ടയം നിഷേധിക്കുന്നത്. ഒരു പ്രദേശത്ത് താമസിക്കുന്ന ആളുകളെ രണ്ടുതരത്തിലാണ് സർക്കാർ കാണുന്നതെന്ന് കർഷകർ പരാതിപ്പെടുന്നു. വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തിൽ വരുന്ന ഇരട്ടയാർ മേഖലയിലെ പത്ത് ചെയിൻ കർഷകർക്ക് പട്ടയം കിട്ടുമ്പോൾ ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലെ പത്ത് ചെയിനിലെ മൂന്ന് ചെയിൻകാർക്ക് പട്ടയമില്ലാത്തതാണ് പ്രശ്നം സങ്കീർണമാക്കുന്നത്.
Next Story