Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാഹുൽ വധക്കേസിൽ വിചാരണ...

രാഹുൽ വധക്കേസിൽ വിചാരണ ആരംഭിച്ചു

text_fields
bookmark_border
കോട്ടയം: അഞ്ചുവര്‍ഷം മുമ്പ് കൈപ്പുഴയെ നടുക്കിയ രാഹുല്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചു. കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടുംതൊട്ടിയില്‍ ഷാജിയുടെ മകന്‍ രാഹുലിനെ (10) കൊലപ്പെടുത്തിയ കേസില്‍ ഷാജിയുടെ സഹോദരി വിജയമ്മയാണ് (57) പ്രതി. പിണങ്ങിക്കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹമോചനം സാധ്യമാകാനുമാണ് കുട്ടിയെ കൊന്നതെന്നാണ് കേസില്‍ വ്യക്തമാക്കുന്നത്. വിവാഹമോചനം നേടിയാല്‍ സഹോദര​െൻറ സ്വത്ത് തനിക്ക് ലഭിക്കുമെന്നുകരുതി സഹോദര​െൻറ മകനെ പൈജാമയുടെ ചരട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസി​െൻറ വിചാരണ കോട്ടയം അഡീഷനല്‍ ജില്ല കോടതി അഞ്ചില്‍ ജഡ്ജി ജ്യോതിസ് ബെന്‍ മുമ്പാകെയാണ് ആരംഭിച്ചത്. 2013 സെപ്റ്റംബര്‍ മൂന്നിന് പുലര്‍ച്ച 2.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയില്‍ നഴ്‌സായ വിജയമ്മ തലേന്ന് വൈകീട്ടാണ് വീട്ടിലെത്തിയത്. രാഹുലി​െൻറ പിതാവ് ഷാജിയും ഭാര്യ ബിന്ദുവും തമ്മില്‍ അകന്നു കഴിയുകയായിരുന്നു. ഷാജി വിദേശത്തായിരുന്നു. രാഹുലിനെ വളര്‍ത്തിയിരുന്നത് ഷാജിയുടെ പിതാവ് രാഘവനും ഭാര്യ കമലാക്ഷിയുമാണ്. കുട്ടി ദിവസവും കിടക്കുന്നത് ഇവരുടെ കൂടെയായിരുന്നു. വിജയമ്മ വന്നദിവസം രാത്രി രാഹുലിനെ ത​െൻറ ഒപ്പം കിടത്തി. പുലര്‍ച്ച കുട്ടിയെ കൊലപ്പെടുത്തിയശേഷം െപാലീസ് സ്‌റ്റേഷനിൽ വിളിച്ച് കുട്ടിയെ കൊന്നുവെന്ന് അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ കീഴടങ്ങി. കൊല്ലപ്പെട്ട രാഹുലി​െൻറ വല്യച്ഛന്‍ രാഘവന്‍, വല്യമ്മ കമലാക്ഷി, അമ്മ ബിന്ദു എന്നിവരെയാണ് വെള്ളിയാഴ്ച വിസ്തരിച്ചത്. രാഹുലിനെ കൊന്നത് മകള്‍ വിജയമ്മയാണെന്ന് കമലാക്ഷി കോടതിയില്‍ മൊഴി നൽകി. വിജയമ്മ ഫോണില്‍ ആരോടോ സംസാരിക്കുന്നതു കേട്ടാണ് സംഭവദിവസം പുലര്‍ച്ച താന്‍ എഴുന്നേറ്റതെന്നും പറഞ്ഞു. കമലാക്ഷി അറിയിച്ചതിനെ തുടര്‍ന്നാണ് രാഘവന്‍ വിവരം അറിഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജോയി എബ്രഹാം കോടതിയില്‍ ഹാജരായി. രാഹുലി​െൻറ പിതാവ് ഷാജി ഉള്‍പ്പെടെ ആറുമുതല്‍ 15 വരെയുള്ള സാക്ഷികളെ ശനിയാഴ്ച വിസ്തരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story