Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2018 5:29 AM GMT Updated On
date_range 2018-02-15T10:59:56+05:30കെ.കെ. ശിവരാമന്‍ വീണ്ടും സി.പി.െഎ ഇടുക്കി ജില്ല സെക്രട്ടറി
text_fieldsഇടുക്കി: കെ.കെ. ശിവരാമനെ വീണ്ടും സി.പി.െഎ ഇടുക്കി ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2006 ഒക്‌ടോബര്‍ മുതല്‍ ജില്ല സെക്രട്ടറിയാണ്. മലയാളം വിദ്വാന് പഠിക്കുമ്പോള്‍ 1969 എ.െഎ.വൈ.എഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചു. 1970ൽ പാര്‍ട്ടി അംഗമായി. എ.ഐ.വൈ.എഫ് യൂനിറ്റ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, ജില്ല പ്രസിഡൻറ്, സി.പി.െഎ ബ്രാഞ്ച് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, ജില്ല അസി. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ഡി.സി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം, ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനയുഗം ദിനപത്രം ജില്ല ലേഖകനും ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്നു. ജില്ല കൗണ്‍സില്‍ അംഗങ്ങൾ: കെ.കെ. ശിവരാമന്‍, മാത്യു വര്‍ഗീസ്, പി. മുത്തുപ്പാണ്ടി, പി. പളനിവേല്‍, കെ. സലിംകുമാര്‍, പി.പി. ജോയി, വാഴൂര്‍ സോമന്‍, ടി.എം. മുരുകന്‍, സിജി ചാക്കോ, പ്രിന്‍സ് മാത്യു, എം.കെ. പ്രിയന്‍, സി.എ. ഏലിയാസ്, സി.യു. ജോയി, എം.വൈ. ഔസേഫ്, ഇ.എസ്. ബിജിമോള്‍, ജോസ് ഫിലിപ്പ്, പി.ടി. മുരുകന്‍, കെ.സി. ആലീസ്, ജി.എൻ. ഗുരുനാഥന്‍, വി.ആർ. ശശി, ശാന്തി മുരുകന്‍, വിനു സ്‌കറിയ, എം. വര്‍ഗീസ്, പി. കാമരാജ്, ധനപാല്‍, ഗീത തുളസീധരന്‍, കെ.പി. അനില്‍, എസ്. ചന്ദ്രശേഖരപിള്ള, വി.ആർ. പ്രമോദ്, എസ്.പി. കണ്ണന്‍, വി.എസ്. അഭിലാഷ്, പി.എൻ. മോഹനന്‍, ജയിംസ് ടി. അമ്പാട്ട്, സി.കെ. കൃഷ്ണന്‍കുട്ടി, പി.എം. ആൻറണി, പി.എസ്. ശശികുമാര്‍, ടി. ഗണേശന്‍, എം. ഗോവിന്ദസ്വാമി, എ.എം. ചന്ദ്രന്‍, സുനില്‍ സെബാസ്റ്റ്യൻ, പി.ജെ. റെജി, ജയ മധു, പി.കെ. സദാശിവന്‍, കെ.എം. ഷാജി, ആനന്ദറാണി ദാസ്, മിനി നന്ദകുമാര്‍, എം.പി. ജയദേവന്‍, മുഹമ്മദ് അഫ്‌സല്‍, കെ.ജെ. ജോയ്‌സ്.
Next Story