വേനൽ കടുത്തു; ക്ഷീരമേഖല പ്രതിസന്ധിയിൽ

05:35 AM
14/02/2018
തൊടുപുഴ: വേനല്‍ കനത്തത് ജില്ലയില്‍ ക്ഷീരമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ചൂടുമൂലം പാൽ ഉൽപാദനം കുറഞ്ഞെങ്കിലും മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി വരുന്ന വേനല്‍ക്കാല ഇന്‍സ​െൻറിവ് ഇതുവരെയും വിതരണം ചെയ്തിട്ടില്ല. പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ മില്‍മ സബ്‌സിഡി നിരക്കില്‍ വയ്ക്കോല്‍ എത്തിച്ചുനല്‍കിയിരുന്നതും ഇതുവരെ നല്‍കിയിട്ടില്ല. കാലിത്തീറ്റ സബ്‌സിഡിയും ലഭിക്കാത്തതിനാൽ ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. വേനല്‍ അധികരിക്കുന്നതോടെ പൊതുവെ പാൽ ഉൽപാദനത്തില്‍ വലിയ കുറവ് അനുഭവപ്പെടാറുണ്ട്. പച്ചപ്പുല്ലി​െൻറ ക്ഷാമം, വെള്ളത്തി​െൻറ ലഭ്യതക്കുറവ് എന്നിവയെല്ലാം കാരണമാകുന്നുണ്ട്. പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്നതോടെ കാലിത്തീറ്റയും വയ്ക്കോലും ഉപയോഗിച്ചാണ് പച്ചപ്പുല്ലി​െൻറ കുറവ് കര്‍ഷകര്‍ നികത്തുന്നത്. എന്നാല്‍, കാലിത്തീറ്റയുടെയും വയ്ക്കോലി​െൻറയും വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മുമ്പ് കേരളത്തി​െൻറ വിവിധ മേഖലകളില്‍നിന്ന് വയ്ക്കോല്‍ മിതമായ നിരക്കില്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ തമിഴ്‌നാട്ടില്‍നിന്നുമാണ് എത്തിക്കുന്നത്. കാലിത്തീറ്റ വിലയും ഇതിനിടെ ഉയര്‍ന്നു. 1000 രൂപക്കടുത്താണ് കേരള ഫീഡ്‌സി​െൻറയും സ്വകാര്യ മേഖലയില്‍ ഉൽപാദിപ്പിക്കുന്ന കാലിത്തീറ്റയുടെയും വില. ഇത്തരത്തില്‍ കര്‍ഷകർ ബുദ്ധിമുട്ടുന്ന ഘട്ടമായതിനാലാണ് മില്‍മ പ്രതിസന്ധി തരണം ചെയ്യാനായി ക്ഷീരകര്‍ഷകര്‍ക്ക് വേനല്‍ക്കാല ഇൻസ​െൻറിവ് നല്‍കുന്നത്. രണ്ടുരൂപയാണ് ഒരു ലിറ്റര്‍ പാലിന് നല്‍കുന്നത്. മുമ്പ് ഒരു രൂപ നല്‍കിയിരുന്നത് കര്‍ഷകരുടെ നീണ്ടനാളത്തെ ആവശ്യത്തിനൊടുവില്‍ രണ്ടായി ഉയര്‍ത്തുകയായിരുന്നു. നിലവില്‍ മൂന്നു മാസമായി വേനല്‍ക്കാല ഇൻസ​െൻറിവ് കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. ശക്തമായ ചൂട് അനുഭവപ്പെടുന്ന ജനുവരി മുതലെങ്കിലും വേനല്‍ക്കാല ഇൻസ​െൻറിവ് നല്‍കണമായിരുന്നുവെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്നതിനാല്‍ വയ്ക്കോല്‍ ആവശ്യമായ ക്ഷീരസംഘങ്ങള്‍ മില്‍മയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ആവശ്യത്തിന് ലോഡ് എത്തിച്ചുനല്‍കാമെന്ന് സംഘങ്ങളെ അറിയിച്ചിരുന്നു. കെട്ടിന് എട്ടുരൂപ നിരക്കില്‍ വയ്ക്കോല്‍ നല്‍കാമെന്നായിരുന്നു മില്‍മയുടെ വാഗ്ദാനം. വയ്ക്കോല്‍ പുറമെനിന്ന് വാങ്ങിയാല്‍ ഇതി​െൻറ ഇരട്ടിയില്‍ കൂടുതല്‍ വില വരുമെന്നതിനാല്‍ ഒട്ടേറെ ക്ഷീരസംഘങ്ങള്‍ വയ്ക്കോലിന് ബുക്ക് ചെയ്തിരുന്നു. പല സംഘങ്ങള്‍ക്കും ഒരു ലോഡുപോലും ലഭിച്ചില്ല. കൂടുതല്‍ ബുക്ക് ചെയ്തവര്‍ക്ക് ഒന്നോ രണ്ടോ ലോഡ് മാത്രമാണ് ലഭിച്ചത്. ഇതിനിടെ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ വിലയോടൊപ്പം ത്രിതല പഞ്ചായത്തുകള്‍ ക്ഷീരവികസന വകുപ്പുവഴി നടപ്പാക്കുന്ന മില്‍ക്ക് ഇന്‍സ​െൻറിവ് പദ്ധതി തുടര്‍ന്നുവരുന്നുണ്ട്. ഇടുക്കി ജില്ലയില്‍ 160-ഓളം ക്ഷീരസഹകരണ സംഘങ്ങള്‍ വഴി 15,000 കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ല പഞ്ചായത്ത് മില്‍ക് ഇന്‍സ​െൻറിവ് പദ്ധതിക്കായി മൂന്നു കോടിയുടെ പദ്ധതിയാണ് തയാറാക്കിയത്. എല്‍.പി.ജി ഓപൺ ഫോറം 21ന് ഇടുക്കി: ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനും ഉപഭോക്താക്കള്‍, ഉപഭോക്തൃസംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചക വാതക ഏജന്‍സികള്‍ എന്നിവര്‍ പങ്കെടുക്കുന്ന ഓപൺ ഫോറം 21ന് ഉച്ചക്ക് 12ന് കലക്‌ടറേറ്റ് കോൺഫറന്‍സ് ഹാളില്‍ ചേരും. ജില്ല ഭക്ഷ്യോപദേശക സമിതി യോഗം 21ന് തൊടുപുഴ: ജില്ല ഭക്ഷ്യോപദേശക സമിതി യോഗം 21ന് രാവിലെ 11ന് അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റി​െൻറ അധ്യക്ഷതയില്‍ കലക്‌ടറേറ്റ് കോൺഫറന്‍സ് ഹാളില്‍ ചേരും.
COMMENTS