മലങ്കരയിലെ 13 കുടുംബങ്ങൾക്ക് ഇത്തവണയും പട്ടയമില്ല

05:35 AM
14/02/2018
മുട്ടം: മലങ്കര ഡാമിനുസമീപം കുടിൽ കെട്ടി താമസിക്കുന്ന പതിമൂന്ന് കുടുംബങ്ങൾക്ക് ഇത്തവണയും പട്ടയമില്ല. കഴിഞ്ഞവർഷം വാഴത്തോപ്പിൽ നടന്ന മേളയിൽ പട്ടയം വിതരണം ചെയ്യുമെന്നുപറഞ്ഞ് ഇവരെ വിളിച്ചുവരുത്തിയെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മടക്കി അയച്ചിരുന്നു. പുതിയ തരത്തിലുള്ള പട്ടയ ഫോറം അച്ചടിച്ച് കിട്ടിയിെല്ലന്നായിരുന്നു അന്ന് പറഞ്ഞത്. ഒരുവർഷത്തിനു ശേഷം വീണ്ടും പട്ടയമേള നടത്തുേമ്പാഴും ഇവരുടെ കാര്യത്തിൽ തീരുമാനമില്ല. ഇൗ മാസം 17ന് നടക്കുന്ന മേളയിൽ പട്ടയം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലായിരുന്ന ഇവർക്ക് അറിയിപ്പൊന്നും ലഭിച്ചില്ല. മലങ്കര ഡാമി​െൻറ നിർമാണവുമായി ബന്ധപ്പെട്ട് നാല് പതിറ്റാണ്ടുമുമ്പ് ഡാം പരിസരത്ത് കുടിൽ കെട്ടി താമസിച്ചവർക്കാണ് ഭൂമിനൽകാൻ മുൻ സർക്കാറി​െൻറ കാലത്ത് ഉത്തരവായത്. മാസങ്ങൾക്കുമുമ്പ് സ്ഥലം അളന്നുതിരിച്ച് സ്കെച്ചും പ്ലാനും തയാറാക്കിയിരുന്നു. അനുവദിച്ച സ്ഥലത്തിന് പട്ടയം നൽകുകയാണ് ഇനി ചെയ്യാനുള്ളത്. പുനരധിവാസവുമായി ബന്ധപ്പെട്ട് താലൂക്കിൽ അേന്വഷിക്കുമ്പോൾ വില്ലേജിലാണ് ഫയലെന്നും വില്ലേജിൽ അന്വേഷിച്ചാൽ താലൂക്കിലാണെന്നും പറഞ്ഞ് വട്ടംകറക്കുന്നതായി കുടിൽ കെട്ടി താമസിക്കുന്നവർ പറയുന്നു. മലങ്കര ഡാമി​െൻറ നിർമാണത്തിനായി വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയവരാണ് സർക്കാർ പ്രഖ്യാപിച്ച ഭൂമി കിട്ടാതെ കുടിലിൽ കഴിയുന്നത്. ഡാം സൈറ്റിൽ അഞ്ചു രൂപയായിരുന്നു അന്ന് കൂലിയായി നൽകിയിരുന്നത്. ഡാം സൈറ്റിനുപുറത്ത് ഒമ്പത് രൂപ കൂലിയുണ്ടായിരുന്നപ്പോൾ കുറഞ്ഞകൂലിക്ക് പണിയെടുക്കാ തൊഴിലാളികൾ വിസമ്മതിച്ചു. അന്ന് അവിടെ ജോലി ചെയ്യുന്നവർക്ക്‌ വീടുവെക്കാൻ സൗജന്യ ഭൂമി നൽകാമെന്ന ഉറപ്പിന്മേൽ ഇവർ ഡാമിന് സമീപം കുടിൽ കെട്ടി താമസിക്കുകയായിരുന്നു. പിന്നീട് മാറിവന്ന സർക്കാറുകൾ സ്ഥലം വാഗ്ദാനം ചെയ്തതോടെ ഇവർ കുറഞ്ഞകൂലിക്ക് ഡാം നിർമാണത്തിലും അനുബന്ധജോലികളിലും തുടരുകയായിരുന്നു. അതിനിടെ, ഇലപ്പള്ളി വില്ലേജിൽ ഇവർക്ക്‌ സ്ഥലം നൽകാൻ ആലോചിച്ചെങ്കിലും ഈ പ്രദേശത്ത്‌ താമസിക്കുന്നതോടെ ജോലി കിട്ടൽ ബുദ്ധിമുട്ടാകുമെന്നും കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയതോടെ മുൻ സർക്കാറി​െൻറ കാലത്ത് പെരുമറ്റത്ത് മൂന്ന് സ​െൻറ് വീതം ഭൂമി നൽകി പുനരധിവസിപ്പിക്കാനാണ് തീരുമാനമായത്. ഇതനുസരിച്ച പട്ടയനടപടികളാണ് പൂർത്തിയാകാത്തത്. സ്കൂൾ കെട്ടിടം ഉദ്ഘാടനം മൂലമറ്റം: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തി​െൻറ ഉദ്ഘാടനം റോഷി അഗസ്റ്റ്യൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് അനുവദിച്ച 30ലക്ഷം രൂപയും മുടക്കിയാണ് കെട്ടിടം നിർമിച്ചത്. 1991ലാണ് മൂലമറ്റം ഹൈസ്‌കൂളിനെ ഹയർ സെക്കൻഡറിയായി ഉയർത്തിയത്. ചോർന്നൊലിക്കുന്ന പഴയ കെട്ടിടത്തിലായിരുന്നു പ്രവർത്തനം. ജില്ല പഞ്ചായത്ത് അംഗം സി.വി. സുനിത അധ്യക്ഷതവഹിച്ചു. ടോമി ജോസ് കുന്നേൽ, ഉഷ ഗോപിനാഥ്, എ.ഡി. മാത്യു, ടോമി വാളികുളം, ചെല്ലമ്മ ദാമോദരൻ, പി.എ. വേലുക്കുട്ടൻ, പി.ഡി. സുമോൻ, റെജിമോൾ തോമസ് എന്നിവർ സംസാരിച്ചു. റോഡ് ഉദ്ഘാടനം മൂലമറ്റം: പൊതുമരാമത്ത് വകുപ്പ് നിർമാണം ആരംഭിച്ച് ഒന്നരപ്പതിറ്റാണ്ടുമുമ്പ് പാതിവഴിയിൽ ഉപേക്ഷിച്ച മൂലമറ്റം-കോട്ടമല റോഡിൽ മേമ്മുട്ടം കവലവരെ ടാറിങ് പൂർത്തിയാക്കിയ ഒന്നര കിലോമീറ്ററി​െൻറ ഉദ്ഘാടനം റോഷി അഗസ്റ്റ്യൻ എം.എൽ.എ നിർവഹിച്ചു. തേക്കടിയിൽനിന്നും കട്ടപ്പനയിൽനിന്നും പെട്ടെന്ന് തൊടുപുഴയിലും കൊച്ചിയിലും എത്താൻ സാധിക്കും. ഇതോടൊപ്പം ചേറാടി ആശ്രമം റോഡി​െൻറ ടാറിങ് ജോലികൾക്കായി മാർച്ചിനുശേഷം ഫണ്ട് കണ്ടെത്തുമെന്നും എം.എൽ.എ അറിയിച്ചു. ഉദ്ഘാടനസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് അംഗം സി.വി. സുനിത, ടോമി കുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ രമ രാജീവൻ, ബിജി വേലുക്കുട്ടൻ, ലീല ഗോപാലൻ, എ.ഡി. മാത്യു, ചെല്ലമ്മ ദാമോദരൻ എന്നിവർ സംസാരിച്ചു.
COMMENTS