ആദരനിറവിൽ സ്​നേഹസംഗമം

05:32 AM
14/02/2018
കോട്ടയം: മലങ്കര സഭ ആത്്മീയ ചിന്തകൻ ഫാ.ഡോ. ടി.ജെ. ജോഷ്വയുടെ നവതിയോടനുബന്ധിച്ച് നടത്തിയ സ്നേഹസംഗമം മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജീവിതം തന്നെയാണ് ഫാ .ജോഷ്വയുടെ സന്ദേശമെന്നും ജീവിതസാക്ഷ്യത്തിലൂടെയാണ് അദ്ദേഹം വൈദികപരിശീലനം നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അധ്യക്ഷതവഹിച്ചു. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം കൈവരിച്ച വൈദികർ ഇദ്ദേഹത്തെപ്പോലെ അധികമില്ലെന്ന് കാതോലിക്കേ ബാവ അഭിപ്രായപ്പെട്ടു. ഡോ. മാത്യൂസ് മാർ സേവേറിയോസ് സന്ദേശവും ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണവും നിർവഹിച്ചു. ഡോ. മാത്യു ദാനിയൽ, ജോർജ് പോൾ, അഡ്വ. ബിജു ഉമ്മൻ, ഡോ.ടി.ഡി. ജോൺ തെക്കിനേത്ത് എന്നിവർ സംസാരിച്ചു. ഫാ. ജോഷ്വയുടെ '90 ചിന്താമലരുകൾ' എന്ന ഗ്രന്ഥം മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു പ്രകാശനം ചെയ്തു. ഫാ.കെ.എം. ഐസക് കോപ്പി ഏറ്റുവാങ്ങി. ഫാ. ഡോ. ടി.ജെ. ജോഷ്വ മറുപടി പറഞ്ഞു.
COMMENTS