Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശിവരാത്രി...

ശിവരാത്രി ആഘോഷങ്ങൾക്ക്​ ഒരുക്കം പൂർത്തിയായി

text_fields
bookmark_border
തൊടുപുഴ: . കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിൽ 13ന് രാവിലെ 8.30നു കാവടിഘോഷയാത്ര, 11.30നു കാവടി അഭിഷേകം, 12 മുതൽ പ്രസാദഊട്ട്, വൈകീട്ട് അഞ്ചിനു ഭസ്മക്കാവടി-ഘോഷയാത്ര ആരംഭിക്കും. സ്പെഷൽ പാണ്ടിമേളം, 6.15ന് ഭസ്മക്കാവടി അഭിഷേകം, 6.30ന് നൃത്തനൃത്യങ്ങൾ, 6.35ന് വിശേഷാൽ ദീപാരാധന, 8.30ന് ചലച്ചിത്ര പിന്നണി ഗായകൻ വിജേഷ് ഗോപാലൻ അവതരിപ്പിക്കുന്ന ഗാനമേള, 11 മുതൽ നൃത്തനൃത്യങ്ങൾ, 12 മുതൽ ശിവരാത്രി വിളക്ക്, പഞ്ചാരിമേളം, രാത്രി 12ന് ശേഷം ക്ഷേത്രക്കടവിൽ ബലിതർപ്പണത്തിനുള്ള സൗകര്യമുണ്ടായിരിക്കും. രാത്രി രണ്ടിനു ബാലെ നടക്കും. 15 മുതൽ 22വരെ സ്വാമി ഉദിത്‌ ചൈതന്യ നയിക്കുന്ന ഭാഗവത സപ്താഹ യജ്ഞം. ഉത്സവം 18ന് കൊടിയേറി 25നു ആറാട്ടോടെ സമാപിക്കും. മുതലിയാർമഠം മഹാദേവ ക്ഷേത്രത്തിൽ 13ന് ശിവരാത്രി ദിനത്തിൽ രാവിലെ 5.30ന് പഞ്ചാഭിഷേകം, 6.30നു ഗണപതിഹോമം, 7.30ന് ധാര, എട്ടിനു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, 8.30ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് എതിരേ‍ൽപ്, കാവടി ഘോഷയാത്ര -ആട്ടക്കാവടി, സ്പെഷൽ ചെണ്ടമേളം, 11ന് കാവടി അഭിഷേകം, 12.30ന് പ്രസാദഊട്ട്, വൈകീട്ട് അ‍ഞ്ചിന് താലപ്പൊലി ഘോഷയാത്ര, 5.15ന്കാഴ്ചശീവേലി, 6.30ന് വിശേഷാൽ ദീപാരാധന, ഏഴിനു ആധ്യാത്മിക പ്രഭാഷണം, 8.15ന് അനുമോദന സഭ, 8.30ന് നൃത്തസന്ധ്യ, ഒമ്പതിനു അന്നദാനം, 9.30ന് കഥാപ്രസംഗം, 12ന് ശിവരാത്രി പൂജ, 12.30ന് വിളക്കിനെഴുന്നള്ളിപ്പ്, ഒന്നിന് നൃത്തസംഗീത നാടകം' ചുടലമാടൻ', പുലർച്ച 4.30ന് കടവുബലി ആരംഭിക്കും. ചിലവ് മഹാദേവ ക്ഷേത്രത്തിൽ 13ന് രാവിലെ ഒമ്പതിന് ആലക്കോട് പനമറ്റം ദുർഗാദേവി ക്ഷേത്രത്തിൽനിന്ന് കാവടി താലപ്പൊലി ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഹാദേവ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. 11.30ന് കലശാഭിഷേകം, 12.30ന് പ്രസാദഊട്ട്, വൈകീട്ട് 5.30ന് ഭസ്മക്കാവടി ആരംഭിച്ച് ആറിനു ക്ഷേത്രാങ്കണത്തിൽ വരവേൽപ്, തുടർന്ന് വലിയ ദീപാരാധന നടക്കും. ഭാഗവത സപ്താഹയജ്ഞം തൊടുപുഴ: സ്വാമി ഉദിത് ചൈതന്യ നയിക്കുന്ന ഭാഗവത സപ്താഹയജ്ഞം കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി 15ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 15ന് വൈകീട്ട് അഞ്ചിന് കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ പാരായണവും പ്രഭാഷണവും. ഏഴരക്ക് ഗുരുവായൂർ ദേവസ്വം കലാകാരന്മാർ കൃഷ്ണനാട്ടം അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ അഞ്ചിന് ഗണപതിഹോമം, ആറുമുതൽ ഏഴുവരെ നേതൃത്വത്തിൽ ധ്യാനം, വിഷ്ണുസഹസ്രനാമജപം, ഏഴുമുതൽ ഭാഗവത പാരായണം, ഉച്ചക്ക് ഒന്നുമുതൽ വേദിയിൽ സത്യസായി സേവാസമിതിയുടെ ഭജൻസ്, വൈകീട്ട് ഏഴിന് ഹിന്ദു നേതൃസംഗമം എന്നിവ നടക്കും. 17ന് 11.30 മുതൽ ഭാഗവത സപ്താഹയജ്ഞ സന്ദേശം നൽകി പരിസ്ഥിതി പ്രവർത്തകരെയും മികച്ച കർഷകരെയും ആദരിക്കുന്നു. ഒന്നുമുതൽ ഭക്തിഗാനമേള, വൈകീട്ട് ഏഴുമുതൽ വിദ്യാർഥി യുവജനസംഗമം എന്നിവ നടക്കും. 18ന് ഒന്നിന് ഏറ്റുമാനൂരപ്പൻ കോളജ് അസോ. പ്രഫസർ സരിത അയ്യർ 'ഇതിഹാസങ്ങൾ ജീവിതത്തിൽ' വിഷയത്തിൽ പ്രഭാഷണം നടത്തും. വൈകീട്ട് ഏഴിന് സ്ത്രീശക്തി സംഗമം ഉദ്ഘാടനം ഡോ. ജെ. പ്രമീളാദേവി നിർവഹിക്കും. 19ന് 11.30 മുതൽ ക്ഷേത്രവാദ്യ കലാകാരന്മാരെ ആദരിക്കൽ, ഒന്ന് മുതൽ ഭജൻസ്, ഏഴുമുതൽ കോഴിക്കോട് പ്രശാന്ത് വർമയും സംഘവും അവതരിപ്പിക്കുന്ന നാമഘോഷ ലഹരി. ഉച്ചക്ക് നിർധനകുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം സപ്താഹവേദിയിൽ നടക്കും. വൈകീട്ട് ഏഴിന് ക്ഷേത്രഭാരവാഹികളുടെ സംഗമം. ഏഴാം ദിവസം 22ന് 12ന് യജ്ഞസമർപ്പണം, മഹാപ്രസാദ ഉൗട്ട് എന്നിവ ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡൻറ് ടി.എസ്. രാജൻ, പി.ജി. രാജശേഖരൻ, എസ്. പദ്മഭൂഷൺ, കെ.എസ്. വിജയൻ, പി.ജി. വേണുഗോപാൽ എന്നിവർ പെങ്കടുത്തു. ഇടുക്കി രൂപത അധ്യാപക സംഗമം ഇന്ന് തൊടുപുഴ: ഇടുക്കി രൂപത ആഭിമുഖ്യത്തിൽ നടത്തുന്ന അധ്യാപക-അനധ്യാപക സമ്മേളനം ചൊവ്വാഴ്ച വെള്ളയാംകുടി സ​െൻറ് ജോർജ് പാരിഷ്ഹാളിൽ നടക്കും. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയിൽ ജോലി ചെയ്യുന്ന അധ്യാപകർ സ്നേഹസംഗമത്തിൽ പങ്കെടുക്കും. 10ന് ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ അധ്യക്ഷതയിൽകൂടുന്ന പൊതുസമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story