Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2018 5:38 AM GMT Updated On
date_range 2018-02-13T11:08:59+05:30റബർ ബോർഡിനെ നോക്കുകുത്തിയാക്കിയത് കേന്ദ്രത്തിെൻറ രാഷ്ട്രീയ താൽപര്യം ^ആേൻറാ ആൻറണി
text_fieldsറബർ ബോർഡിനെ നോക്കുകുത്തിയാക്കിയത് കേന്ദ്രത്തിെൻറ രാഷ്ട്രീയ താൽപര്യം -ആേൻറാ ആൻറണി കോട്ടയം: റബർ ബോർഡിനെ നോക്കുകുത്തിയാക്കിയത് കേന്ദ്രസർക്കാറിെൻറ രാഷ്ട്രീയ താൽപര്യമാണെന്ന് ആേൻറാ ആൻറണി എം.പി േകാട്ടയത്ത് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതിെൻറഭാഗമായാണ് റബർ ബോർഡ് ചെയർമാെൻറ എക്‌സിക്യൂട്ടിവ് അധികാരം എടുത്തുകളഞ്ഞത്. ബോർഡിലെ തസ്തിക വെട്ടിച്ചുരുക്കാനും പ്രധാന തസ്തികയിലേക്ക് ആളുകളെ നിയമിക്കാൻ മടിക്കുന്നതിനും പിന്നിലും രാഷ്ട്രീയ താൽപര്യങ്ങളാണ്. കേരളത്തിലെ 20 എം.പിമാരും പാര്‍ലമെൻറിൽ റബര്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പലതവണ ഉന്നയിച്ചിട്ടുണ്ട്. തങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങൾ നടപ്പാക്കാൻ കഴിയാത്ത കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു കോട്ടയത്ത് എത്തി കര്‍ഷകരുമായി ചര്‍ച്ചനടത്തുമെന്ന് പറയുന്നത് എന്തിനാെണന്ന് മനസ്സിലാകുന്നില്ല. റബർ പ്രശ്‌നത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ കേരളത്തിെല എം.പിമാര്‍ തയാറല്ല. കഴിഞ്ഞദിവസം റബർ ബോര്‍ഡില്‍ വിളിച്ച യോഗത്തില്‍നിന്ന് 18 എം.പിമാരെ ഒഴിവാക്കിയത് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. ഇറക്കുമതി കാര്യത്തില്‍ നേരേത്ത ബോര്‍ഡ് നിർദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കേന്ദ്രം ഇറക്കുമതി നയം രൂപവത്കരിക്കുന്നത്. റബറുമായി ബന്ധമുള്ള ആരും ബോർഡിെൻറ തലപ്പത്ത് വരുന്നില്ല. പുതുതായി നിയമിച്ച ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി മാത്രമാണ് കോട്ടയെത്തത്തിയത്. കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പ്രശ്നം പരിഹരിക്കാൻ ഇറക്കുമതി നയം തിരുത്തുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story