Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകലാകാരന് ​ൈകയടി...

കലാകാരന് ​ൈകയടി ലഹരിയാണ്, അമിതമാകരുത്​ ^ബാലചന്ദ്രമേനോൻ

text_fields
bookmark_border
കലാകാരന് ൈകയടി ലഹരിയാണ്, അമിതമാകരുത് -ബാലചന്ദ്രമേനോൻ കോട്ടയം: കലാകാരന് കൈയടി ലഹരിയാണെങ്കിലും അത് അമിതമാകരുതെന്ന് ചലച്ചിത്രകാരൻ ബാലചന്ദ്രമേനോൻ. കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ കോട്ടയം പൗരാവലിയുടെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ത​െൻറ വാണിജ്യസമാന്തര സിനിമകൾക്കെല്ലാം കോട്ടയം ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. നൂറുദിവസം തികയുന്ന സിനിമ പ്രദർശന ആഘോഷവേളകളിലെല്ലാം അഹങ്കാരലേശമന്യേ അംഗീകാരങ്ങളെ സ്വീകരിക്കാൻ തനിക്കായിട്ടുണ്ടെന്നാണ് വിശ്വസം. ഇന്നത്തെ മത്സരാധിഷ്ഠിത സിനിമാസംവിധാനങ്ങളിലെ ഭ്രാന്തമായ കൽപനകൾ പലരെയും വഴിതെറ്റിക്കുന്നുേണ്ടായെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ ജോഷി മാത്യു അധ്യക്ഷതവഹിച്ചു. ലിംക ബുക്ക് ഓഫ് െക്കോഡ്സിൽ ഇടം നേടിയ ബാലചന്ദ്രമേനോനെ കോട്ടയം പൗരാവലിക്കുവേണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ഡോ.പി.ആർ. സോന ഉപഹാരം നൽകി. നഗരസഭ പ്രതിപക്ഷനേതാവ് സി.എൻ. സത്യനേശൻ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി പ്രസിഡൻറ് ബബി മാത്യു, അഡ്വ. വി.വി. ബിനു, അഡ്വ. കെ. അനിൽകുമാർ, എം.പി. സുകുമാരൻ നായർ, ബിനോയി വേളൂർ, ബിനോയി ഇല്ലിക്കൽ എന്നിവർ സംസാരിച്ചു. കേരള ചലച്ചിത്ര അക്കാദമിയും ആത്മയും ചേർന്ന് ഒരാഴ്ചയായി സംഘടിപ്പിച്ച മേളയിൽ 28 ചിത്രം പ്രദർശിപ്പിച്ചു. ഹോട്ടൽ വളപ്പിൽ കാറിന് തീപിടിച്ചു കോട്ടയം: കോടിമത വിൻസർ കാസിൽ ഹോട്ടൽ വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. അതിരമ്പുഴ സ്വദേശി കെ.എക്സ്. ജോണി​െൻറ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായ് െഎ ട്വൻറി കാറാണ് കത്തിനശിച്ചത്. ബാറ്ററിയിലെ വയർ ഷോർട്ടായതാണ് കാരണമെന്ന് ഫയർഫോഴ്സ് പറഞ്ഞു. കോട്ടയത്തുനിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. റോഡിലെ ഒായിൽ; ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് കോട്ടയം: റോഡിൽ വീണ ഓയിലിൽ തെന്നി ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 8.15ന് കലക്ടറേറ്റിന് മുന്നിൽ കെ.കെ റോഡിലാണ് അപകടം. ഏത് വാഹനത്തിൽനിന്നാണ് ഓയിൽ വീണതെന്ന് കണ്ടെത്താനായില്ല. പിന്നാലെ വന്ന ഇരുചക്രവാഹനങ്ങൾ ഓയിലിൽ തെന്നി വീണതോടെ വിവരം ഫയർഫോഴ്സിൽ അറിയിച്ചു. അഗ്നിശമനസേനയെത്തി ഓയിൽ കഴുകി കളഞ്ഞ് റോഡ് സുരക്ഷിതമാക്കി. ഹരിതകേരളം: ജില്ലതല കർമ സമിതി യോഗം കോട്ടയം: ഹരിതകേരളം ജില്ലതല കർമ സമിതി യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയിലെ കൃഷിയോഗ്യമായ തരിശുനിലങ്ങൾ പരമാവധി കൃഷിയോഗ്യമാക്കുന്നതിനുവേണ്ട പ്രവർത്തനം വിവിധ വകുപ്പുകൾ സംയോജിതമായി നടത്തണമെന്ന് ഉദ്ഘാടനം നിർവഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി പറഞ്ഞു. 796 ഹെക്ടർ തരിശുനിലത്ത് ഈ വർഷം കൃഷി ഇറക്കിയത് കൂടുതൽ േപ്രാത്സാഹിപ്പിക്കപ്പെടണം. മീനച്ചിലാർ-കൊടൂരാർ--മീനന്തറയാർ നദീസംയോജന പദ്ധതിയിൽ നടത്തുന്ന പ്രവർത്തനം ഇതിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിത പെരുമാറ്റച്ചട്ടം ജില്ലയിലെ എല്ലാ ഓഫിസുകളും പാലിക്കുന്നുണ്ടോയെന്ന് കൃത്യമായ അവലോകനം നടത്തണമെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച കലക്ടർ ഡോ. ബി.എസ്. തിരുമേനി പറഞ്ഞു. ആരോഗ്യജാഗ്രത പ്രവർത്തനം, വരൾച്ച പ്രതിരോധനടപടി, ജലസംരക്ഷണ -നീർത്തട പരിപാലന പദ്ധതികൾ, ഹരിതകർമസേനയുടെ പ്രവർത്തനം, കാർഷിക അനുബന്ധ പ്രവർത്തനം, തൊഴിലുറപ്പ് പ്രവർത്തനം തുടങ്ങിയവയിൽ സ്വീകരിക്കേണ്ട തുടർനടപടി ചർച്ച ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ലിസമ്മ ബേബി, കെ. രാജേഷ്, ജില്ല പ്ലാനിങ് ഓഫിസർ ടെസ്.പി. മാത്യു തുടങ്ങിയവർ പങ്കെടുത്തു. ജില്ല ഹരിതകേരളം മിഷൻ കോ-ഓഡിനേറ്റർ പി. രമേഷ് പ്രവർത്തന പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story