Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:53 AM IST Updated On
date_range 9 Feb 2018 10:53 AM ISTവാത്സല്യത്തിെൻറ കരുതലുമായി പൂർവ അധ്യാപകർ; സമ്മാനം കുട്ടികൾക്ക് വിമാനയാത്ര
text_fieldsbookmark_border
ഈരാറ്റുപേട്ട: തിടനാട് ഗവ. വി.എച്ച്.എസ്.എസിലെ മികച്ച വിദ്യാർഥികൾക്ക് വാത്സല്യത്തിെൻറ കരുതലുമായി പൂർവ അധ്യാപകര്‍ എത്തുന്നു. അഞ്ചുമുതല്‍ 10വരെ ക്ലാസിലെ കുട്ടികളില്‍നിന്ന് പ്രത്യേക മാനദണ്ഡങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാർഥികളാണ് വെള്ളിയാഴ്ച സ്വപ്നസാക്ഷാത്കാരംപോലെ വിമാനയാത്രക്ക് ഒരുങ്ങുന്നത്. നെടുമ്പാശേരിയില്‍നിന്ന് തിരുവനന്തപുരത്തേക്കാണ് വിമാനയാത്ര. തിരുവനന്തപുരത്ത് കാഴ്ചകള്‍ കണ്ടതിനുശേഷം കുട്ടികള്‍ ട്രെയിന്‍ മാർഗം നാട്ടിലേക്ക് മടങ്ങും. ഈ വര്‍ഷം ആദ്യം റിട്ടയറിസ് ഫോറം അവതരിപ്പിച്ച എട്ടിന പരിപാടികളുടെ ഭാഗമാണ് ആകാശപ്പറക്കല്‍. അന്നു ജോസഫ്, വി.എ. അഖില്‍മോന്‍, കെ.എസ്. ദേവിക, അരവിന്ദ് കെ. സുരേഷ്, അര്‍ച്ചന മനോജ്, കെ.എസ്. കൃഷ്‌ണേന്ദു, അഭിഷേക് ബിജു, അലീന ജോമോന്‍ എന്നിവരാണ് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികള്‍. ജലസംരക്ഷണത്തിന് ഫ്ലാഷ്മോബുമായി കുട്ടികൾ ഈരാറ്റുപേട്ട: ജലസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് തീക്കോയി സെൻറ് മേരീസ് ഹയര്‍ സെക്കൻഡറി സ്‌കൂൾ കുട്ടികള്‍ ഫ്ലാഷ്മോബുമായി രംഗത്ത്. ജലശ്രീ ക്ലബിലെ 30ഓളം അംഗങ്ങളാണ് ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ സ്‌കൂളുകളിലും ടൗണുകളിലുമായി ബോധവത്കരണ പരിപാടി നടത്തുന്നത്. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഘനൃത്തം പരിപാടിയിലൂടെ ജലം പാഴാക്കരുത് എന്ന സന്ദേശമാണ് പകരുന്നത്. ജലസംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്ന സ്റ്റിക്കറുകള്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും ക്ലബ് അംഗങ്ങള്‍ പതിപ്പിച്ചു. ഓരോ വീട്ടിലെയും ജലലഭ്യത, വിനിയോഗം, വെള്ളത്തിെന്‍റ ഗുണനിലവാരം എന്നിവയെപ്പറ്റി സമഗ്ര റിപ്പോര്‍ട്ടും തയാറാക്കും. ഇരുപതോളം ചോദ്യങ്ങള്‍ വീതം വീടുകളില്‍ നല്‍കി അവയുടെ മറുപടികള്‍ അവലോകനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ജലനിധി ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരില്‍നിന്നുള്ള പിന്തുണയാണ് ജലശ്രീ ക്ലബിെൻറ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story