Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 5:29 AM GMT Updated On
date_range 8 Feb 2018 5:29 AM GMTഅയ്മനം ജോണിനും യു.എ. ഖാദറിനും എം.പി. പോൾ അവാർഡ്
text_fieldsbookmark_border
കോഴിക്കോട്: മികച്ച ചെറുകഥാ ഗ്രന്ഥത്തിനുള്ള 2017ലെ എം.പി. പോൾ പുരസ്കാരത്തിന് 'അയ്മനം ജോണിെൻറ കഥകൾ' അർഹമായി. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരത്തിന് യു.എ. ഖാദറിനെ തിരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ഗവേഷണ പ്രബന്ധങ്ങൾക്കുള്ള മത്സരത്തിൽ പ്രമീള എൻ. (മലയാളവിഭാഗം, കോഴിക്കോട് സർവകലാശാല), ഡെന്നി ക്രിസ് സണ്ണി (എസ്.ബി കോളജ്, ചങ്ങനാശ്ശേരി) എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. ഇരുവർക്കും പ്രശംസാപത്രം, ഫലകം എന്നിവക്കു പുറമെ യഥാക്രമം 15,000 രൂപ, 7000 രൂപ കാഷ് അവാർഡും ലഭിക്കും. മാർച്ച് ഒന്നിന് ചങ്ങനാശ്ശേരി എസ്.ബി കോളജിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ. കെ.വി. തോമസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story