Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുരീപ്പുഴയെ ആക്രമിച്ച...

കുരീപ്പുഴയെ ആക്രമിച്ച കേസ്​: പ്രതികളുടെ ചിത്രം ​പ്രചരിപ്പിച്ചെന്നാരോപിച്ച്​ വിദ്യാർഥിക്ക്​ എ.ബി.വി.പി മർദനം

text_fields
bookmark_border
കടയ്ക്കൽ: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച കേസിലെ പ്രതികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിെച്ചന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിക്ക് നേരെ എ.ബി.വി.പി ആക്രമണം. വയല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥി കുറ്റിക്കാട് ചെറുതലയ്ക്കൽ വീട്ടിൽ ജീവൻ സജിയെ (17) ആണ് മർദിച്ചത്. ജീവനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സ്കൂൾ കോമ്പൗണ്ടിലായിരുന്നു ആക്രമണം. സ്കൂളിലെത്തിയ ജീവൻ സജിയെ എ.ബി.വി.പി പ്രവർത്തകരായ രണ്ടുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. മർദനമേറ്റ് സ്കൂൾ കോമ്പൗണ്ടിന് പുറത്തേക്കോടിയ ജീവൻ സജിയെ പൊലീസി​െൻറ സഹായത്തോടെയാണ് നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ഇട്ടിവ കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷത്തിനിടെ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങിപ്പോകാനൊരുങ്ങുന്നതിനിടെ കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ചൊവ്വാഴ്ച രാവിലെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ അറസ്റ്റിലായ സമയം മുതൽ ഇവരുടെ ചിത്രങ്ങളും വിഡിയോയും നവ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ജീവൻ സജിയും സുഹൃത്തുക്കളുമടങ്ങുന്ന വാട്‌സ്ആപ് ഗ്രൂപ്പിൽ പ്രതികളുടെ ചിത്രം പോസ്റ്റ് ചെയ്തെന്നാരോപിച്ചായിരുന്നു ആക്രമണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story