Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുണ്ടക്കയത്ത്...

മുണ്ടക്കയത്ത് എം.എൽ.എക്കെതിരെ സി.പി.എമ്മി​െൻറ മനുഷ്യച്ചങ്ങല

text_fields
bookmark_border
മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം പ്രദേശം വികസന മുരടിപ്പിലാണെന്നാരോപിച്ച് സി.പി.എം നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. പരാജിതനായ എം.എൽ.എ പദവിയൊഴിയുക, പഞ്ചായത്ത് ഭരണസമിതി നാടിനാപത്ത് എന്നീ മുദ്രാവാക്യങ്ങളുമായി നടത്തിയ പ്രതിഷേധത്തില്‍ സി.പി.എം ഏരിയ സെക്രട്ടറിയും ജില്ല പഞ്ചായത്ത് അംഗവുമായ കെ. രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോസ്വെ ജങ്ഷനില്‍നിന്നാരംഭിച്ച ചങ്ങല ഗാലക്‌സി ജങ്ഷനില്‍ അവസാനിച്ചു. ലോക്കല്‍ സെക്രട്ടറി സി.വി. അനില്‍കുമാര്‍, പി. ഷാനവാസ്, പി.എസ്. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story