Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 5:36 AM GMT Updated On
date_range 2018-02-07T11:06:00+05:30എസ്. രാജേന്ദ്രൻ എം.എൽ.എയുടെ ഭാര്യയുടെ നേതൃത്വത്തില്‍ റവന്യൂ സ്െപഷൽ ഒാഫിസ് ഉപരോധിച്ചു
text_fieldsമൂന്നാര്‍: ഇക്കാനഗറിൽ കൈയേറ്റമെന്ന് ആരോപിക്കപ്പെടുന്ന വീടിെൻറ മേല്‍ക്കൂരയിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് എസ്. രാജേന്ദ്രൻ എം.എല്‍.എയുടെ ഭാര്യ ലതയുടെ നേതൃത്വത്തില്‍ മൂന്നാര്‍ സ്‌പെഷല്‍ റവന്യൂ ഓഫിസ് ഉപരോധിച്ചു. ചൊവ്വാഴ്ച രാവിലെ സി.പി.എം പ്രവര്‍ത്തകരുടെ അകമ്പടിയിലായിരുന്നു ഉപരോധം. പുലര്‍ച്ച ഇക്കാനഗറില്‍ നിര്‍മാണം നടക്കുന്നതായി സ്‌പെഷല്‍ ഓഫിസര്‍ കെ. ശ്രീകുമാറിന് രഹസ്യവിവരം ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ ഓഫിസര്‍ കെട്ടിടം പൊളിച്ചുനീക്കുന്നതിെൻറ ഭാഗമായി മേല്‍ക്കൂര തകർത്തു. എന്നാൽ, രാവിലെ കെട്ടിടത്തിന് സമീപമെത്തിയ സ്‌പെഷല്‍ ഓഫിസര്‍ കെട്ടിടത്തിലേക്ക് കല്ലെറിയുകയും ഓടുപൊട്ടിവീണ് ഭാര്യയുടെ കാലിന് പരിക്കേറ്റതായും വീട്ടുടമ ഗണേഷൻ ആരോപിക്കുന്നു. കെട്ടിടത്തില്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്നതാണെന്നും പണി നടത്തിയിട്ടില്ലെന്നും വീട്ടുടമ പറയുന്നു. എസ്. രാജേന്ദ്രെൻറ വീടുള്‍പ്പെടെ നിരവധി താമസക്കാര്‍ ഇക്കാനഗറിലുണ്ടെന്നും റവന്യൂ അധികൃതര്‍ കൈയേറ്റത്തിെൻറ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഉപരോധം. ഓടുവീണ് പരിക്കേറ്റ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണന്‍, ലക്ഷ്മണന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പ്രശ്‌നത്തില്‍ നടപടി സ്വീകരിക്കാമെന്ന മൂന്നാര്‍ പൊലീസിെൻറ ഉറപ്പിനെത്തുടര്‍ന്നാണ് രണ്ടുമണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.
Next Story