Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനീലിമംഗലം പാലം:...

നീലിമംഗലം പാലം: കെ.എസ്​.ടി.പി^ലോകബാങ്ക്​ പ്രതിനിധി യോഗത്തിൽ ചർച്ചയായില്ല

text_fields
bookmark_border
നീലിമംഗലം പാലം: കെ.എസ്.ടി.പി-ലോകബാങ്ക് പ്രതിനിധി യോഗത്തിൽ ചർച്ചയായില്ല കോട്ടയം: ബലപരീക്ഷണം നടത്തിയ എം.സി റോഡിലെ നീലിമംഗലം പാലം തുറക്കുന്ന കാര്യം കെ.എസ്.ടി.പി ലോകബാങ്ക് പ്രതിനിധി യോഗത്തിലും ചർച്ചയായില്ല. പ്രധാനമായും ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി നിര്‍മിക്കുന്ന റോഡുകളുടെ അവലോകനം മാത്രമാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ നടന്നത്. കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ അജിത് പാട്ടീല്‍, ലോകബാങ്ക് പ്രതിനിധി അര്‍ണാബ് എന്നിവരാണ് റോഡുകളുടെ അവലോകനം നടത്തിയത്. പാലത്തി​െൻറ ബലപരിശോധന സംബന്ധിച്ച പഠനം നടത്തിയ ചെന്നൈ ഐ.ഐ.ടി സംഘത്തി​െൻറ റിപ്പോര്‍ട്ട് ലോകബാങ്ക് പ്രതിനിധികള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ കാര്‍മലൈറ്റ ഡിക്രൂസ് പറഞ്ഞു. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ലോകബാങ്ക് പ്രതിനിധികളും ചെന്നൈ ഐ.ഐ.ടി വിദഗ്ധരുമായി ചര്‍ച്ച നടത്തിയശേഷം പാലം തുറക്കുന്നതിന് അനുമതി നൽകുമെന്നും ചീഫ് എൻജിനീയർ പറഞ്ഞു. ചെന്നൈ ഐ.ഐ.ടിയില്‍നിന്നുള്ള വിദഗ്ധ സംഘം നടത്തിയ പരിശോധന റിപ്പോർട്ട് അനുകൂലമാണെന്നാണ് സൂചന. ചെെന്നെ െഎ.െഎ.ടിയിൽനിന്നുള്ള സംഘം രണ്ടുതവണ പാലത്തി​െൻറ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. പ്രധാനമായും നിർമാണശൈലിയും ബലവുമാണ് പരിശോധിച്ചത്. ഗതാഗതത്തിന് തുറന്നുകൊടുക്കാമെന്ന നിർദേശം ലോകബാങ്കിൽനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എം.സി റോഡ് നവീകരണ ഭാഗമായി നിർമിച്ച നീലിമംഗലം പാലം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷമായി. നേരത്തേ നടത്തിയ പരിശോധനയിൽ പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ലോകബാങ്ക് പാലത്തിലൂടെയുള്ള യാത്ര തടയുകയായിരുന്നു. പിന്നീട് കെ.എസ്.ടി.പിയുടെ നിര്‍ദേശാനുസരണം സ്വകാര്യ കമ്പനി വാഹനം ഉപയോഗിച്ച് ഭാരപരിശോധന നടത്തി. നാല് ടോറസ് ലോറികള്‍ മെറ്റല്‍ നിറച്ചുനിര്‍ത്തിയിട്ട് നടത്തിയ ഭാരപരിശോധനയില്‍ നേരിയ വളവ് കണ്ടെത്തി. ഇതേതുടർന്ന് പാലം തുറക്കാനുള്ള നീക്കം അനിശ്ചിതമായി നീണ്ടു. ഭാരപരിശോധനയില്‍ ആറു മില്ലിമീറ്റർ വളവാണ് കണ്ടെത്തിയത്. വീണ്ടും പരിശോധന നടത്താൻ മറ്റൊരു കമ്പനിയെ ഏൽപിച്ചെങ്കിലും അവസാനനിമിഷം പിന്മാറുകയായിരുന്നു. ഇതേതുടർന്നാണ് ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരെ പഠനത്തിന് നിയോഗിച്ചത്. ലോകബാങ്കി​െൻറ അനുമതി ലഭിച്ചാലുടൻ പാലം തുറക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story