Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമീൻ തല തിന്ന പൂച്ചകൾ...

മീൻ തല തിന്ന പൂച്ചകൾ ചത്ത സംഭവം: ശേഖരിച്ച സാമ്പിൾ ലാബിൽ നൽകിയില്ല

text_fields
bookmark_border
മുട്ടം: മീൻ തല തിന്ന പൂച്ചകൾ ചത്തൊടുങ്ങിയ സംഭവത്തിൽ ശേഖരിച്ച സാമ്പിൾ ലാബിൽ കൊടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നതായി ആരോപണം. മീൻ നൽകിയ കച്ചവടക്കാരനെ സഹായിക്കാനാണിതെന്ന് നാട്ടുകാർ പറയുന്നു. ഉടമ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല. തൊടുപുഴ തഹസിൽദാർ ഷൈജു ജേക്കബി​െൻറ നിർദേശത്തെത്തുടർന്നാണ് ഉടമ പൊലീസിൽ പരാതി നൽകിയത്. പൂച്ചകൾ ചത്ത സംഭവത്തിൽ തഹസിൽദാറും ഭക്ഷ്യസുരക്ഷ കമീഷണർ ബി. മധുസൂദനനും കഴിഞ്ഞദിവസം സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. പൂച്ചയുടെ പോസ്റ്റ്മോർട്ടം നടത്തി സാമ്പിൾ ശേഖരിച്ചിരുന്നു. ജില്ല വെറ്ററിനറി ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന സാമ്പിൾ കാക്കനാട് ലാബിൽ കൊടുക്കാൻ പൊലീസ് തയാറായിട്ടില്ല. ലാബിൽ സാമ്പിൾ നൽകി പരിശോധിച്ചാൽ മാത്രെമ പൂച്ചകൾ ചത്തതി​െൻറ കാരണം വ്യക്തമാകൂ. അറക്കുളം മൈലാടിയിലെ വിഴുക്കപ്പാറ ഷാജി വളർത്തുന്ന 16 പൂച്ചകളിൽ 14 എണ്ണമാണ് രണ്ടു ദിവസങ്ങളിലായി ചത്തത്. അതുവഴി വന്ന കച്ചവടക്കാരനിൽനിന്ന് വാങ്ങിയ മീനി​െൻറ തല പൂച്ചകൾക്ക് കൊടുക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story