Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമേൽക്കൂര തകർന്ന്​...

മേൽക്കൂര തകർന്ന്​ കാട്ടുപോത്ത് വീട്ടിൽ കുടുങ്ങി

text_fields
bookmark_border
മറയൂർ: . പഴനി-ശബരിമല തീർഥാടനപാതയിൽ പള്ളനാട് ഭാഗത്ത് റോഡരികിലുള്ള വീട്ടിലേക്കാണ് കാട്ടുപോത്ത് വീണത്. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റിലേക്ക് കയറിയ കാട്ടുപോത്താണ് ഷീറ്റ് പൊട്ടി താഴേക്ക് പതിച്ചത്. താമസക്കാരായ രാംകുമാർ, ഭാര്യ മേഖല, മാതാവ് സരസ്വതി എന്നിവർ സമീപത്ത് ബന്ധുവി​െൻറ മരണവീട്ടിലായിരുന്നു. വീട്ടിൽനിന്ന് ശബ്ദം കേട്ട അയൽവാസികൾ വിവരം അറിയിച്ചതിനെ ത്തുടർന്നെത്തിയ രാംകുമാർ വീടി​െൻറ മേൽക്കൂരയിലൂടെ നോക്കിയപ്പോഴാണ് കാട്ടുപോത്തിനെ കണ്ടത്. വീട് തുറന്ന ഉടൻ കാട്ടുപോത്ത് സുരക്ഷിതമായി റോഡിന് എതിർവശമുള്ള വനമേഖലയിലേക്ക് ഒാടിഞ്ഞു. വീട്ടിലകപ്പെട്ട കാട്ടുപോത്തിനെ കാണാൻ നൂറുകണക്കിനാളുകൾ തടിച്ചുകൂടി. സ്ഥിരമായി കാട്ടുപോത്തി​െൻറ ആക്രമണം അനുഭവിച്ചുവരുന്ന പ്രദേശവാസികൾ വീടി​െൻറ ഉടമക്കും താമസക്കാരനും നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story