Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:32 AM GMT Updated On
date_range 2018-02-05T11:02:59+05:30വിവാഹരാത്രി വഞ്ചന തുറന്നുപറഞ്ഞു; യുവാവ് അറസ്റ്റിൽ
text_fieldsതലയോലപ്പറമ്പ്: കബളിപ്പിച്ച് വിവാഹം കഴിച്ചെന്ന നവവധുവിെൻറ പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കറ്റോട് ഒാച്ചാലിൽ പുത്തൻപുരയിൽ ഡോൺ മാത്യുവിനെയാണ് (29) തലയോലപ്പറമ്പ് പൊലീസ് തിരുവല്ലയിൽനിന്ന് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. സൗദിയിൽ നഴ്സായ തലയോലപ്പറമ്പ് സ്വദേശിനിയാണ് വഞ്ചിക്കപ്പെെട്ടന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തിരുവല്ല പുഷ്പഗിരി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സാണ് ഡോൺ മാത്യു. ആസ്ട്രേലിയയിൽ ജോലി ശരിയായിട്ടുണ്ടെന്നും ഉടൻ പോകണമെന്നും പറഞ്ഞ് ജനുവരി 25ന് ചങ്ങനാശ്ശേരിയിലെ ദേവാലയത്തിൽ വിവാഹം നടത്തുകയായിരുെന്നന്ന് യുവതി പറയുന്നു. എന്നാൽ, ഡോണിന് സ്വന്തമായി വീടില്ല. കുടും വീട് കേസിലാണ്. കോട്ടയത്ത് വാടകക്ക് വീെടടുത്തശേഷം വിവാഹം നടത്തുകയായിരുെന്നന്നും ഇവർ പരാതിയിൽ പറയുന്നു. വിവാഹരാത്രി തെൻറ കുടുംബചരിത്രം മുഴുവൻ ഡോൺ ഭാര്യയോട് പറയുകയായിരുന്നു. ഇതുകേട്ട യുവതി മുറിവിട്ടുപോയി. പിറ്റേന്നു രാവിലെ ബന്ധുക്കളെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടർന്ന് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിനെ വൈക്കം കോടതി റിമാൻഡ് ചെയ്തു.
Next Story