Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:32 AM GMT Updated On
date_range 2018-02-05T11:02:59+05:30അതിരൂപത ഭൂമി വിവാദം: വൈക്കത്ത് വിശ്വാസികൾ ചേരിതിരിഞ്ഞ് സംഘർഷം
text_fieldsവൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ വൈക്കത്ത് വാക്കുതർക്കവും ഉന്തുംതള്ളും. ഒരുവിഭാഗം വിശ്വാസികൾ രൂപംനൽകിയ ആർച്ച് ഡയോസീഷ്യൻ മൂവ്മെൻറ് ഫോർ ട്രാൻസ്പെരൻസി എന്ന സംഘടന വൈക്കത്ത് വിശദീകരണ യോഗം വിളിച്ചതാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതോെട യോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നിന് വൈക്കം വെൽഫെയർ സെൻററിലാണ് യോഗം ചേരാൻ സംഘടന നിശ്ചയിച്ചിരുന്നത്. വൈക്കം, പള്ളിപ്പുറം, ചേർത്തല ഫൊറോനകളിലെ പള്ളികളിൽനിന്നുള്ള വൈദികരെയും സംഘടന പ്രതിനിധികളെയും പാരിഷ് കൗൺസിൽ അംഗങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. യോഗം ആരംഭിക്കാനുള്ള ഒരുക്കങ്ങൾക്കിെട 3.30ഒാടെ ആലഞ്ചേരിക്കെതിരെ ഗൂഢാലോചന നടത്താനാണ് യോഗം ചേരുന്നതെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായെത്തി. തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് യോഗത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. രണ്ടുകൂട്ടരുമായും പൊലീസ് ചർച്ച നടത്തി. ഇതിനിടെ വെൽഫെയർ സെൻററിെൻറ മുന്നിൽ ഇരുവിഭാഗവും തമ്മിൽ തർക്കവും ചെറിയതോതിൽ ഉന്തുതള്ളുമുണ്ടായി. ഇതോടെ പൊലീസ് ഇടപ്പെട്ട് രണ്ടുകൂട്ടരെയും പിരിച്ചുവിട്ടു. സമാനമനസ്കരെ കണ്ടെത്തി ഓരോ ഇടവകയിലും യോഗം വിളിച്ചു ചേർക്കുമെന്നും ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കുമെന്നും ആർച്ച് ഡയോസീഷ്യൻ മൂവ്മെൻറ് ഫോർ ട്രാൻസ്പെരൻസി ഭാരവാഹികൾ പിന്നീട് പറഞ്ഞു. യോഗം ചേർന്നാൽ സംഘർഷത്തിന് ഇടയാകുമെന്ന് സ്പെഷൽ ബ്രാഞ്ച് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു.
Next Story