Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:26 AM GMT Updated On
date_range 2018-02-05T10:56:59+05:30ടാറിങ് പൂർത്തിയാക്കി; നാഗമ്പടം പാലം തുറന്നുകൊടുത്തു
text_fieldsകോട്ടയം: എം.സി. റോഡിൽ മീനച്ചിലാറിനു കുറുകെയുള്ള നാഗമ്പടം പാലം ടാറിങ് പൂർത്തിയാക്കി തുറന്നുകൊടുത്തു. എം.സി.റോഡ് നവീകരണ ഭാഗമായിട്ടായിരുന്നു ടാറിങ്. നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കി ഞായറാഴ്ച വൈകീട്ട് ഏഴോടെ ഗതാഗതം പുനഃസ്ഥാപിച്ചു. യുദ്ധകാലാടിസ്ഥാനത്തിലെന്ന പോലെ ഒരു രാത്രിയും പകലും കൊണ്ടാണ് ടാറിങ് പൂർത്തിയാക്കിയത്. നിലവിലുണ്ടായിരുന്ന പ്രതലം പൂർണമായും പൊളിച്ചുനീക്കി അതേ കനത്തിലാണ് വീണ്ടും ടാർ ചെയ്തത്. ശനിയാഴ്ച രാത്രി 8.30ന് പാലം അടച്ചതിനു പിന്നാലെ നവീകരണത്തിനും കെ.എസ്.ടി.പി തുടക്കമിട്ടിരുന്നു. ഒരേസമയം അഞ്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിലവിലെ ടാറിങ് നീക്കി. തുടർന്നു രാത്രി തന്നെ പുതിയ മെറ്റൽ മിശ്രിതം നിരത്തി. രാവിലെ മിശ്രിതം ഉറപ്പിച്ച ശേഷം, രണ്ടുഘട്ടമായി ടാറിങ് നടത്തി. വൈകീട്ട് നാലേകാലിനു ടാറിങ്ങിെൻറ രണ്ടു ഘട്ടവും പൂർത്തിയാക്കി. ടാറിങ് ഉണങ്ങിയതോടെ രാത്രി ഏഴിന് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴിന് പാലം തുറന്നുകൊടുക്കുമെന്നായിരുന്നു നേരേത്ത കെ.എസ്.ടി.പി അറിയിച്ചിരുന്നത്. ഇതേസമയക്രമം പാലിച്ചായിരുന്നു നിർമാണം. എം.സി.റോഡ് നവീകരണ ഭാഗമായി പാലത്തിനോട് ചേർന്ന ഭാഗങ്ങളിലെ ടാറിങ് നേരേത്ത പൂർത്തിയാക്കിയിരുന്നു. എന്നാൽ, ഗതാഗതം പൂർണമായി മുടങ്ങുമെന്നതിനാൽ പാലത്തിലെ ജോലികൾ നീളുകയായിരുന്നു. നവീകരണത്തിനു മുന്നോടിയായി രണ്ടാഴ്ച മുമ്പ് പാലത്തിലെ നടപ്പാതയിൽ പുതിയ സ്ലാബുകൾ സ്ഥാപിക്കുകയും കൈവരികളുടെ തകർച്ച പരിഹരിക്കുകയും ചെയ്തിരുന്നു. പാലം അടക്കുന്നതിനു മുന്നോടിയായി പൊലീസും കെ.എസ്.ടി.പിയും ചേർന്ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഗതാഗതം നിരോധിച്ചതോെട വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയായിരുന്നു. മെഡിക്കൽ കോളജ്-ചുങ്കം വഴിയായിരുന്നു കെ.എസ്.ആർ.ടി.സി ബസുകൾ അടക്കം തിരിച്ചുവിട്ടത്. ഇതിെന തുടർന്ന് വൻഗതാഗതത്തിരക്കാണ് ഞായറാഴ്ച റോഡുകളിൽ അനുഭവപ്പെട്ടത്. മുഴുവൻ സമയവും പൊലീസും കെ.എസ്.ടി.പി. ഉദ്യോഗസ്ഥരും ചേർന്ന് ഗതാഗതം ക്രമീകരിക്കാൻ നിരത്തിലുണ്ടായിരുന്നു. കൂടുതൽ െപാലീസിനെ വാഹനങ്ങൾ വഴിതിരിച്ചുവിട്ട റോഡുകളിൽ നിേയാഗിച്ചിരുന്നു.
Next Story