Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:26 AM GMT Updated On
date_range 2018-02-05T10:56:59+05:30ചലച്ചിത്രമേളയിൽ ജോൺ എബ്രഹാം അനുസ്മരണം നടത്തി
text_fieldsകോട്ടയം: നാലാമത് കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ജോൺ എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. സിനിമയുടെ ചട്ടക്കൂടുകൾ തകർത്തെറിഞ്ഞ വിപ്ലവകാരിയും അതുല്യ കലാകാരനുമായിരുന്നു ജോൺ എബ്രഹാമെന്ന് മുഖ്യപ്രഭാഷകൻ ജി. ശ്രീകുമാർ പറഞ്ഞു. തിരുനക്കര പഴയ പൊലീസ് സ് റ്റേഷൻ മൈതാനിയിൽ മലയാള സിനിമയുടെ 90 വർഷകാലത്തെ ചരിത്രം വിളിച്ചോതുന്ന പ്രദർശനത്തോടൊപ്പം വൈകീട്ട് ജോൺ എബ്രഹാമിെൻറ 'അമ്മ അറിയാൻ' സിനിമ പ്രദർശിപ്പിച്ചു. ആൺ നോട്ടത്തിലെ പെൺകാഴ്ചകൾ എന്ന വിഷയത്തിൽ നടന്ന ഓപൺ ഫോറത്തിൽ സംവിധായകൻ പ്രദീപ് നായർ മോഡറേറ്ററായിരുന്നു. തിരക്കഥാകൃത്ത് ദീദി ദാമോദരൻ, എസ്. പ്രമീളദേവി, ബൃന്ദ പുനലൂർ എന്നിവർ വിഷയാവതരണം നടത്തി. അനശ്വര തിയറ്റിൽ ഞായറാഴ്ച രണ്ടുപേർ, ഐ സ് റ്റിൽ ഹൈഡ് ടു സ്മോക്ക്, ന്യൂട്ടൻ, ഈസി എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. സംസ്ഥാന ചലചിത്ര അക്കാദമി കോട്ടയത്തെ സാംസ്കാരിക കൂട്ടായ്മയായ ആത്മ (ആർടിസ്റ്റ്സ് അസോസിയേഷൻ ഫോർ തിയറ്റർ മ്യൂസിക് ആൻഡ് ആർട്സ്) യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫിലിം ഫെസ് റ്റിവൽ എട്ടിന് സമാപിക്കും. ഇന്ന് മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ രാവിലെ 10.30: ത്രീ ആൻഡ് എ ഹാഫ് (മറാത്തി, സംവിധാനം ദാർഗെ)- ജയ്പൂർ അന്താരാഷ്ട്ര ചലച്ചിേത്രാത്സവത്തിൽ സ്പെഷൽ ജൂറി പുരസ്കാരം. ഒരു കെട്ടിടസമുച്ചയത്തിെൻറ മൂന്ന് വ്യത്യസ്ത വിനിയോഗകഥ പറയുന്ന സിനിമ. ഉച്ചക്ക് 2.00: മറവി (മലയാളം, സംവിധാനം സതീഷ് ബാബുസേനൻ)- ഒരു റിട്ട. പൊലീസ് ഉദ്യോഗസ്ഥനിലൂടെ മനുഷ്യമനസിെൻറ സങ്കീർണതകൾ അനാവരണം ചെയ്യുന്നു. വൈകീട്ട് 6.00: കാറൽമാക്സ് (ഫ്രഞ്ച്, സംവിധാനം റൗൾപെക്)- കാൾ മാക്സ് എംഗൽസിനെ കണ്ടുമുട്ടുന്നതും തുടർന്നുള്ള ലോകരാഷ്ട്രീയ മുഹൂർത്തങ്ങളിലൂടെയും കടന്നുപോകുന്നു. രാത്രി 8.00: ഇൻ സീരിയേറ്റഡ് (ബൽജിയം, സംവിധാനം ഫിലിപ് വാൻ ലിയു)- ബെർലിൻ ഫെസ് റ്റിവലിൽ പനോരമ ഓഡിയൻസ് അവാർഡും മികച്ച സിനിമക്കും സംവിധാനത്തിനുമുള്ള മെഗ്രിറ്റ്ന അവാർഡും കരസ്ഥമാക്കി. ഭീതിജനകമായ യുദ്ധാന്തരീക്ഷത്തിൽ ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ട വീട്ടമ്മയുടെ കഥ.
Next Story