Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:29 AM IST Updated On
date_range 4 Feb 2018 10:29 AM ISTഎസ്.ബി.െഎയിൽ ഒമ്പതിന് പണിമുടക്ക്
text_fieldsbookmark_border
കോട്ടയം: എസ്.ബി.െഎയിലെ ഒരുവിഭാഗം ജീവനക്കാർ ഫെബ്രുവരി ഒമ്പതിന് പണിമുടക്കും. അന്യായസ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിലെ ജീവനക്കാർ പണിമുടക്കുന്നതെന്ന് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എസ്.ബി.ടി-എസ്.ബി.ഐ ലയനശേഷം ജീവനക്കാരെ ക്രമരഹിതമായും േദ്രാഹപരമായും സ്ഥലംമാറ്റുകയാണ്. ഇത് ഇടപാടുകാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാനേജ്മെൻറ് അംഗീകൃത യൂനിയനിൽ ആളെ ചേർക്കുന്നതിനുവേണ്ടിയാണ് ഇത്തരം നടപടിയെന്നും ഭാരവാഹികൾ ആരോപിച്ചു. പണിമുടക്കിെൻറ ഭാഗമായി എട്ടിന് പ്രകടനങ്ങളും ധർണകളും നടക്കും. അസോസിയേഷൻ പ്രസിഡൻറ് അനിയൻ മാത്യു, ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കോട്ടയം യൂനിറ്റ് ചെയർമാൻ പി.എസ്. രവീന്ദ്രനാഥ്, എസ്. രാധാകൃഷ്ണൻ, ടി.കെ. സുരേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story