Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:29 AM IST Updated On
date_range 4 Feb 2018 10:29 AM ISTതലയോലപ്പറമ്പിൽ നിക്ഷേപ തട്ടിപ്പ്: 35 കോടിയുമായി നടത്തിപ്പുകാരൻ മുങ്ങി
text_fieldsbookmark_border
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് നിക്ഷേപ തട്ടിപ്പ്. 35 കോടിയുമായി തലയോലപ്പറമ്പ് മാളിയേക്കൽ ഒാമനക്കുട്ടൻ (52) മുങ്ങി. പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനംനൽകി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലെ അറനൂറിലധികം പേരിൽനിന്നാണ് കോടികൾ നിക്ഷേപമായി സ്വീകരിച്ചത്. ഒാമനക്കുട്ടനെ പ്രതിയാക്കി കേസെടുത്തതായി തലയോലപ്പറമ്പ് എസ്.െഎ രഞ്ചിത്ത് കെ. വിശ്വനാഥ് അറിയിച്ചു. നിക്ഷേപകനായ ചിറക്കടവ് പടിഞ്ഞാേറപറമ്പിൽ ജോസഫ് വർഗീസാണ് പരാതി നൽകിയത്. ഒാമനക്കുട്ടനെ കൂടാതെ ഭാര്യ സിനി, മാനേജർ സലി, മകൻ ശരത്ത്, ജീവനക്കാരൻ ഷാജഹാൻ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ഒാമനക്കുട്ടൻ ദുബൈയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. 2015ലാണ് പള്ളിക്കവലക്ക് സമീപമുള്ള ഇല്ലിതൊണ്ടിലെ രണ്ടുനില കെട്ടിടത്തിന് മുകളിലുള്ള മുറിയിൽ സൂര്യ ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചത്. ആദ്യവർഷം പണം നിക്ഷേപിച്ചവർക്ക് 12 മുതൽ 25 ശതമാനം വരെ പലിശ നൽകി. ബിസിനസ് ആവശ്യത്തിനായാണ് നിക്ഷേപം സ്വീകരിച്ചത്. സ്വർണം പണയംവെച്ചും വസ്തു വിറ്റുമാണ് പലരും പണം നിക്ഷേപിച്ചത്. തിരികെ പണം ലഭിക്കാതെ വന്നതിനെത്തുടർന്നുള്ള പരാതിയിൽ 2016ൽ ഇടപാടുകൾ മന്ദഗതിയിലായെങ്കിലും 2016 അവസാനം വീണ്ടും ഉൗർജിതമായി. 2017 അവസാനിച്ചിട്ടും പണം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് നിക്ഷേപകർ കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്. കുറച്ചുനാളുകളായി സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്നാണ് തലയോലപ്പറമ്പ് പൊലീസിന് മൂന്നുദിവസം മുമ്പ് പരാതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story