Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:38 AM IST Updated On
date_range 3 Feb 2018 10:38 AM ISTഅരനൂറ്റാണ്ടിന് ശേഷം മെഗാ പട്ടയമേളക്ക് ഒരുങ്ങി പീരുമേട് താലൂക്ക്
text_fieldsbookmark_border
പീരുമേട്: മെഗാ പട്ടയമേളക്ക് ഒരുങ്ങി പീരുമേട് താലൂക്ക്. 47 വർഷത്തിന് ശേഷമാണ് മെഗാ പട്ടയമേളക്ക് പീരുമേട് നിയോജകമണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ഇടുക്കി ജില്ല രൂപവത്കരിച്ചതിന് ശേഷം 1971ലാണ് ആദ്യമായി പീരുമേട് താലൂക്കിൽ പട്ടയമേള നടക്കുന്നത്. പലവിധ സാങ്കേതിക കാരണങ്ങളാൽ പീരുമേട് താലൂക്കിലെ ജനങ്ങളുടെ പട്ടയമെന്ന ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. ആയിരത്തിഅഞ്ഞൂറോളം ഭൂരഹിതർ ഈ പട്ടയമേളയോടെ ഭൂമിയുടെ അവകാശികളായി മാറും. ഇതുവരെ മുൻ സർക്കാറുകൾ 700 പട്ടയമാണ് പീരുമേട് താലൂക്കിൽ വിതരണം ചെയ്തിരുന്നത്. പട്ടയ വിതരണ മേളയുടെ ഉദ്ഘാടനം കുമളി സാന്തോ ഓഡിറ്റോറിയത്തിൽ ഇൗ മാസം 17ന് രാവിലെ 10ന് ഇ.എസ്. ബിജിമോൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. വൈദ്യുതി മന്ത്രി എം.എം. മണി മുഖ്യാതിഥിയാകും. ജോയിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. സി.പി.ഐ ജില്ല സമ്മേളനത്തിന് പത്തിന് തുടക്കം നെടുങ്കണ്ടം: സി.പി.ഐ ജില്ല സമ്മേളനം 10 മുതൽ 14 വരെ നെടുങ്കണ്ടത്ത് നടക്കും. വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്ന ദീപശിഖ ജാഥകൾ 10ന് 4.30ന് പടിഞ്ഞാേറകവല കേന്ദ്രീകരിച്ച് സംയുക്തമായി കിഴക്കേകവലയിലെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഗമിക്കും. ദീപശിഖ സി.എ. കുര്യനും പതാക കെ.കെ. ശിവരാമനും കൊടിമരം പി.കെ. സദാശിവനും ബാനർ സി.യു. ജോയിയും ഏറ്റുവാങ്ങും. 10ന് വൈകീട്ട് 4.30ന് കിഴക്കേകവലയിൽ വിവിധ ജാഥകൾ സംഗമിക്കും. 11ന് ഉച്ചക്ക് രണ്ടിന് ചുവപ്പുസേന മാർച്ചും ബഹുജനറാലിയും നടക്കും. അഞ്ചിന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും. സമ്മേളനം സി.പി.ഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ അധ്യക്ഷത വഹിക്കും. മുൻ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രൻ, ദേശീയ കൺേട്രാൾ കമീഷൻ അംഗം സി.എ. കുര്യൻ, സി.പി.ഐ ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ്, ഇ.എസ്. ബിജിമോൾ എം.എൽ.എ തുടങ്ങിയവർ സംസാരിക്കും. സ്വാഗതസംഘം ട്രഷറർ സി.യു. ജോയി നന്ദി പറയും. 12ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പണം തട്ടിയ സംഭവം; അന്വേഷണം ആരംഭിച്ചു ചെറുതോണി: ബാങ്കിൽനിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് എ.ടി.എം നമ്പർ വാങ്ങി പണം തട്ടിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 31നാണ് ബാങ്കിൽനിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് ടെസി ജോർജിനെ വിളിച്ചത്. നമ്പർ നൽകാൻ വിസമ്മതിച്ചപ്പോൾ അക്കൗണ്ട് കാൻസലാകുമെന്നും മുഴുവൻ പണവും നഷ്ടപ്പെടുമെന്നും പറഞ്ഞതിനെത്തുടർന്ന് നമ്പർ നൽകുകയായിരുന്നു. അന്നുതന്നെ രണ്ടുതവണയായി 9000 രൂപ അക്കൗണ്ടിൽനിന്ന് പിൻവലിച്ചു. എസ്.ബി.ഐയുടെ ടെക്നോ പാർക്ക് ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിളിച്ച നമ്പർ, ഏത് എ.ടി.എമ്മിൽനിന്നാണ് പണം പിൻവലിച്ചത് എന്നിവയെ സംബന്ധിച്ച് അന്വേഷണം ആംഭിച്ചു. സി.ഐ വി.എൻ. അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story