Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 5:05 AM GMT Updated On
date_range 3 Feb 2018 5:05 AM GMTകടുവകളുടെ കണക്കെടുപ്പ് തുടങ്ങി
text_fieldsbookmark_border
കുമളി: രാജ്യവ്യാപകമായി നടക്കുന്ന കടുവകളുടെ കണക്കെടുപ്പിെൻറ ഭാഗമായി പെരിയാർ കടുവസേങ്കതത്തിലും കണക്കെടുപ്പ് വെള്ളിയാഴ്ച ആരംഭിച്ചു. തേക്കടി, പെരിയാർ, വള്ളക്കടവ് റേഞ്ചുകളെ 59 ബ്ലോക്കായി തിരിച്ചാണ് കണക്കെടുപ്പ്. മൂന്നുപേർ വീതമുള്ള സംഘമായി ഒാരോ ബ്ലോക്കിലുമെത്തി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കും. ഇതിനായി 196 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇൗമാസം ഒമ്പതിനാണ് കണക്കെടുപ്പ് അവസാനിക്കുക. പെരിയാർ കടുവ സേങ്കതം ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ, എ.എഫ്.ഡി എൻ.പി. സജീവൻ എന്നിവരാണ് കണക്കെടുപ്പ് ജോലികൾക്ക് നേതൃത്വം നൽകുന്നത്. വിവരങ്ങൾ പിന്നീട് പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ ക്രോഡീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story