Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 5:09 AM GMT Updated On
date_range 2018-02-01T10:39:00+05:30മൂന്നാർ സ്വദേശിനിയായ െഎ.പി.എസ് ഉദ്യോഗസ്ഥക്ക് രാജ്യാന്തര അംഗീകാരം
text_fieldsഹൈദരാബാദ്: പൊലീസ് സൂപ്രണ്ട് രമ രാജേശ്വരിയുടെ നേതൃത്വത്തിൽ തെലങ്കാന പൊലീസ് നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് കാനഡയിലെ ഇൻറർനാഷനൽ അസോസിയേഷൻ ഒാഫ് വുമൻ പൊലീസിെൻറ അംഗീകാരം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ഷീ ടീം എന്ന പേരിൽ രമ രാജേശ്വരിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. 2009 ബാച്ച് െഎ.പി.എസ് ഉദ്യോഗസ്ഥയായ രമ മൂന്നാർ സ്വദേശിനിയാണ്. ദേവികുളം താലൂക്ക് ഒാഫിസിൽനിന്ന് വിരമിച്ച രാമസ്വാമിയുടെയും അധ്യാപികയായിരുന്ന കൃഷ്ണമ്മാളിെൻറയും മകളായ ഇവർ പത്താംക്ലാസ് വരെ മൂന്നാർ എൽ.എഫ്.ജി.എച്ച്.എസിലാണ് പഠിച്ചത്. പാല അൽഫോൻസ കോളജ്, എം.ജി സർവകലാശാല കാമ്പസ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. ടീ ബോർഡിൽ ഉദ്യോഗസ്ഥയായ ഉമ, നേവിയിൽ എൻജിനീയറായ ജയൻ എന്നിവർ സഹോദരങ്ങൾ.
Next Story