Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 5:03 AM GMT Updated On
date_range 2018-02-01T10:33:01+05:30മരുമകളും കാമുകനും ചേർന്ന് കൊല്ലാൻ ശ്രമിച്ച വയോധിക മരിച്ചു
text_fieldsഅടിമാലി: മരുമകളും കാമുകനും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് രണ്ടരമാസമായി ചികിത്സയിലിരുന്ന വയോധിക മരിച്ചു. മാങ്കുളം വിരിപാറ മക്കൊമ്പിൽ അച്ചാമ്മ ജോസഫാണ് (70) കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. നവംബറിൽ മകെൻറ ഭാര്യ മിനിയും കാമുകനും ചേർന്ന് അച്ചാമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കാമുകനുമൊത്തുള്ള വഴിവിട്ട ബന്ധം അച്ചാമ്മ കാണാനിടയായതിനെ തുടർന്നായിരുന്നു വധശ്രമം. ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ അച്ചാമ്മ ചൊവ്വാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഭർതൃമാതാവ് കുഴഞ്ഞുവീണ് പരിക്കേറ്റു എന്നായിരുന്നു മിനി പരിസരവാസികളെയും ഭർത്താവിനെയും ബന്ധുക്കളെയും ധരിപ്പിച്ചിരുന്നത്. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ചാമ്മയുടെ കഴുത്തിൽ കയറുകൊണ്ട് ശ്വാസം മുട്ടിച്ചതുപോലെ കരുവാളിച്ച അടയാളം കണ്ടെത്തിയതാണ് പ്രതികളുടെ കള്ളക്കഥ പൊളിയാൻ ഇടയാക്കിയത്. കൊലപാതകശ്രമമെന്ന് വ്യക്തമായതോടെ മിനിയെയും കാമുകൻ ബിജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തങ്ങളുടെ വഴിവിട്ട ബന്ധം കണ്ട അച്ചാമ്മയെ റേഡിയോ ചാർജ് ചെയ്യുന്ന കേബിൾ ഉപയോഗിച്ച് കാമുകെൻറ നിർദേശപ്രകാരം കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് മിനി പൊലീസിന് നൽകിയ മൊഴി. ഒന്നരമാസത്തോളം റിമാൻഡിലായിരുന്ന പ്രതികൾ ദിവസങ്ങൾക്ക് മുമ്പ് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ചാമ്മയുടെ മരണം. മിനിക്കും ബിജുവിനുമെതിരെ 307 വകുപ്പ് പ്രകാരം വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്നും മരിച്ച സാഹചര്യത്തിൽ ഇരുവർക്കുമെതിരെ 302 വകുപ്പ് പ്രകാരം കൊലക്കേസെടുക്കുമെന്നും മൂന്നാർ പൊലീസ് അറിയിച്ചു.
Next Story