Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 11:38 AM IST Updated On
date_range 31 Aug 2018 11:38 AM ISTമൂന്നാറിൽ ദുരന്തമായത് വ്യാപകമായി മലകൾ ഇടിച്ചുള്ള നിർമാണം TDG1-COLLEGE മൂന്നാർ ആർട്സ് കോളജിന് സമീപത്തെ വന്മല അനധികൃത നിർമാണത്തെത്തുടർന്ന് കാലവർഷത്തിൽ ഇടിഞ്ഞപ്പോൾ. ജിയോളജിക്കൽ വകുപ്പിെൻറ
text_fieldsbookmark_border
മൂന്നാര്‍: മൂന്നാറില്‍ മണ്ണിടിച്ചിലിന് കാരണമായത് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണിടിച്ചുള്ള നിര്‍മാണങ്ങള്‍. മൂന്നാര്‍, ആനച്ചാല്‍, കുഞ്ചിത്തണ്ണി, പള്ളിവാസല്‍ എന്നിവിടങ്ങളിലാണ് ഇൗ മേഖലയിൽ കാലവർഷത്തെത്തുടർന്ന് വ്യാപകമായി മണ്ണിടിഞ്ഞത്. വന്മലകള്‍ ഇടിച്ചാണ് ഇവിടങ്ങളിൽ കെട്ടിടങ്ങൾ തീർത്തത്. അനധികൃത നിർമിതികളാണ് ഇവയിലേറെയും. റിസോർട്ടുകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നത് ഡ്രില്ലിങ് അടക്കം െചയ്താണ്. പരിസ്ഥിതിലോല പ്രദേശത്തെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം ശക്തമായ മഴയിൽ മലയിടിഞ്ഞു. നല്ലതണ്ണി സ്‌കൂളിന് സമീപത്ത് മലകള്‍ തുരന്ന് റോഡ് നിർമിച്ചതിനടുത്താണ് നാലുപേരുടെ ജീവന്‍ നഷ്ടമായ ദുരന്തമുണ്ടായത്. മൂന്നാര്‍ മുരുകന്‍ അമ്പലത്തിന് സമീപത്തെ വന്മലകള്‍ ഇടിച്ചുള്ള നിര്‍മാണങ്ങള്‍ കുന്നുകള്‍ ഇടിയുന്നതിന് കാരണമായി. പഴയമൂന്നാര്‍ മൂലക്കടക്ക് സമീപം ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് നടത്തിയ മലയിടിക്കൽ സുരക്ഷ കുഴപ്പത്തിലാക്കി. ഇത്തരം കെട്ടിടങ്ങള്‍ക്ക് സമീപത്തെ നൂറുകണക്കിന് ആളുകളെയാണ് സര്‍ക്കാറിന് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റേണ്ടിവന്നത്. മൂന്നാര്‍ ഗവ. ആര്‍ട്സ് കോളജിന് സമീപത്തെ വന്മലകള്‍ സര്‍ക്കാറിെൻറ അനുമതിയില്ലാതെ ഇടിച്ചുനിരത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചിരുന്നു. ഇവിടെയാണ് ഏറ്റവും വലിയ മണ്ണിടിച്ചിലുണ്ടായത്. കോളജ് പ്രവര്‍ത്തിക്കുന്ന ഭൂമിയില്‍ വേറെ കെട്ടിടനിര്‍മാണം അനുവദിക്കരുതെന്ന ഉത്തരവ് മറികടന്നായിരുന്നു നിര്‍മാണം. മല അടുക്കടുക്കായി ഇടിച്ച് നാലുകെട്ടിടമാണ് നിര്‍മിച്ചത്. കാലവര്‍ഷത്തിലും ഇവിടങ്ങളില്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മാണങ്ങള്‍ തുടർന്നു. കനത്തമഴയില്‍ പുതുതായി നിര്‍മിച്ച രണ്ട് കെട്ടിടം തകരുകയും ചെയ്തു. മൂന്നാറില്‍ അനധികൃതമായി നിര്‍മിച്ച 10 ബഹുനില കെട്ടിടങ്ങള്‍ ഇപ്പോഴും അപകടഭീഷണി ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story