Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേന്ദ്ര ഉദ്യോഗസ്ഥർ...

കേന്ദ്ര ഉദ്യോഗസ്ഥർ ജില്ല സന്ദര്‍ശിച്ചു

text_fields
bookmark_border
തൊടുപുഴ: ജില്ലയിലെ ദുരന്തബാധിത സ്ഥലങ്ങള്‍ കേന്ദ്രത്തില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥർ സന്ദര്‍ശിച്ചു. നാഷനല്‍ ഡിസാസ്റ്റർ മാനേജ്‌മ​െൻറ് അതോറിറ്റി അംഗം കമല്‍ കിഷോര്‍, ജോയൻറ് സെക്രട്ടറി ഡോ. വി. തിരുപ്പഴക് എന്നിവരാണ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. അടിമാലി കൂമ്പൻപാറയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലം ഇരുവരും സന്ദര്‍ശിച്ചു. മൂന്നാറിലെ എന്‍ജിനീയറിങ് കോളജി​െൻറ ഭാഗത്തുണ്ടായ മണ്ണിടിച്ചിലും പരിശോധിച്ചു. തുടര്‍ന്ന് നല്ലതണ്ണിയില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ നടന്നിടത്തെത്തി തദ്ദേശവാസികളില്‍നിന്ന് വിശദാംശങ്ങള്‍ തേടി. ഇടുക്കി ആര്‍.ഡി.ഒ എം.പി. വിനോദി​െൻറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും അനുഗമിച്ചു. ജില്ലയിലെ കെടുതിയുടെ വ്യാപ്തിയും അവർ തിട്ടപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story