ഇടുക്കിയിൽ 10,000 രൂപ വിതരണം ചെയ്​തില്ല

05:38 AM
30/08/2018
ഇടുക്കി: ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ഇടുക്കിയിൽ വിതരണം ചെയ്തില്ല. നാശനഷ്ടം ബോധ്യപ്പെട്ട ശേഷമെ തുക വിതരണം തുടങ്ങൂ എന്നും ഇതി​െൻറ പരിശോധന വ്യാഴാഴ്ച ആരംഭിക്കുമെന്നും റവന്യൂ അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വീട് പൂർണമായും നഷ്ടപ്പെട്ടവർക്കാണ് പരിഗണന. വീട് പോയവർക്ക് നാലു ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 10,000 രൂപയാണ് ഇപ്പോൾ നൽകുക. ബാക്കി തുക പിന്നീടും നൽകും. വില്ലേജ്, താലൂക്ക് തലങ്ങളിൽനിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തുപോയി അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം തുക നൽകാനാണ് തീരുമാനം.
Loading...
COMMENTS