Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചെറുതോണി പാലം...

ചെറുതോണി പാലം ചൊവ്വാഴ്ച താൽക്കാലികമായി തുറക്കും -എം.പി

text_fields
bookmark_border
ചെറുതോണി: പ്രകൃതിക്ഷോഭത്തെ തുടർന്ന് അടച്ചിട്ട ഇടുക്കി-ചെറുതോണി പാലം ചൊവ്വാഴ്ചയോടെ താൽക്കാലികമായി തുറന്നുനൽകുമെന്ന് അഡ്വ. ജോയ്സ് ജോർജ് എം.പി അറിയിച്ചു. ദേശീയപാത സൂപ്രണ്ടിങ് എൻജിനീയർ ഐസക് വർഗീസ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ റെക്സ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിലെത്തിയ വിദഗ്ധ സംഘത്തി​െൻറ പരിശോധനയിൽ പാലം ഗതാഗതയോഗ്യമാണെന്ന് കണ്ടെത്തി. ഗതാഗതത്തിന് തുറന്നുനൽകണമെങ്കിൽ പാലത്തിനു സമീപം കട്ടപ്പന റോഡി​െൻറ ഒരുഭാഗം മുറിഞ്ഞുപോയതിനാൽ വാഹനങ്ങൾ കടന്നുപോകാനാവശ്യമായ അറ്റകുറ്റപ്പണി നടത്തണം. പൈപ്പുകൾ സ്ഥാപിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഇതി​െൻറ നിർമാണം പൂർത്തിയാക്കും. ഇതിന് മുന്നോടിയായി പാലത്തിൽ തടഞ്ഞിരുന്ന മരങ്ങളും മറ്റ് തടസ്സങ്ങളും മാറ്റിത്തുടങ്ങി. പാലത്തി​െൻറ നിർമാണശേഷം ഗാന്ധിനഗർ കോളനിവഴി ചെറുവാഹനങ്ങൾ കടത്തിവിടും. താൽക്കാലിക സംവിധാനം ആരംഭിച്ച ശേഷം പുതിയ പാലവും റോഡും നിർമിക്കാൻ നടപടി ആരംഭിക്കുമെന്നും എം.പി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story