Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രളയദുരിതാശ്വാസം:...

പ്രളയദുരിതാശ്വാസം: ഓർത്തഡോക്സ്​ സഭ 30 കോടി സമാഹരിക്കും

text_fields
bookmark_border
കോട്ടയം: പ്രളയദുരിതാശ്വാസ തുടർപ്രവർത്തനങ്ങൾക്കായി 30 കോടി സമാഹരിക്കാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാനേജിങ് കമ്മിറ്റി അടിയന്തര യോഗം തീരുമാനിച്ചു. സഭാ അംഗങ്ങളിലും സ്ഥാപനങ്ങളിൽനിന്നുമാകും തുക കണ്ടെത്തുക. സഭയുടെ ആഭിമുഖ്യത്തിലും അധ്യാത്മീയ സംഘടനപ്രവർത്തകരുടെ നേതൃത്വത്തിലും നടക്കുന്ന പ്രളയരക്ഷാ-ദുരിതാശ്വാസ പുനരധിവാസപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കബാവ അധ്യക്ഷതവഹിച്ചു. സഭയിലെ മുതിർന്ന മെത്രാപ്പോലീത്ത തോമസ് മാർ അത്തനാസിയോസി​െൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാതോലിക്കബാവ സംതൃപ്തി രേഖപ്പെടുത്തി. പുനർനിർമാണഘട്ടത്തിലും സഹകരണം ഉണ്ടാകണമെന്ന് ബാവ ആഹ്വാനം ചെയ്തു. സഭാ ആലോചനസമിതിയുടെ റിപ്പോർട്ടും ശിപാർശകളും സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ചു. ൈക്രസിസ് മാനേജ്മ​െൻറ് കമ്മിറ്റി കോഒാഡിനേറ്റർ ഫാ. എബിൻ എബ്രഹാം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപിത റിപ്പോർട്ട് നൽകി. അർഹരെ കണ്ടെത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാൻ തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story