Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 10:47 AM IST Updated On
date_range 25 Aug 2018 10:47 AM ISTപുനരധിവാസത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങൾക്കുമായി ചെറുപ്പക്കാര്‍
text_fieldsbookmark_border
ഈരാറ്റുപേട്ട: . ഈരാറ്റുപേട്ടയില്‍നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുപോയവർക്ക് 'നന്മ കൂട്ടം' അഷ്‌റഫ് കുട്ടി ഈലക്കയം ആണ് നേതൃത്വം നല്‍കിയത്. ലൈഫ് ജാക്കറ്റ്, ബോട്ട്, കപ്പി, വടം തുടങ്ങിയ രക്ഷാ ഉപകരണങ്ങളുമായി അവര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച െവച്ചത്. 'എെൻറ ഈരാറ്റുപേട്ട', 'നമ്മള്‍ ഈരാറ്റുപേട്ടക്കാര്‍' എന്നിങ്ങനെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ ആയിരത്തിലധികം പേര്‍ സേവനരംഗത്ത് സജീവമായിരുന്നു. ഹക്കീം പുതുപ്പറമ്പില്‍, ഫസില്‍ ഫരീദ്, മുനവ്വര്‍ ഉമര്‍, നസീബ് വട്ടക്കയം, നഹാസ് ഖാന്‍, മാരിസ് പുളിക്കീല്‍, റാഷിദ് നൂറുദ്ദീന്‍, സമീർ ഇൗരാറ്റുപേട്ട, റഈസ് പടിപ്പുരക്കല്‍, റമീസ് മനാഫ്, ഉവൈസ്, രിഫാന്‍, കെ.പി. മാഹീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ, ശനി, ഞായര്‍ ദിവസങ്ങളിലാണ് ചെറുപ്പക്കാര്‍ ദുരിതമേഖലയില്‍ പ്രവര്‍ത്തിച്ചത്. കരുണ പാലിയേറ്റിവ് സൊസൈറ്റിയുടെ കീഴില്‍ നിരവധി പേര്‍ സേവനങ്ങളും നടത്തി. പൂഞ്ഞാര്‍ മണ്ഡലത്തിലെ ഏറ്റവും വലിയ കൗണ്ടര്‍ കരുണയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ടയിലായിരുന്നു. 100 ലോഡ് സാധനങ്ങള്‍ ഇവിടെ നിന്ന് വിവിധ ക്യാമ്പുകളിലേക്ക് കയറ്റി അയച്ചു. ഇപ്പോഴും നിയന്ത്രിത അളവില്‍ സാധനങ്ങള്‍ കയറ്റിവിടുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി, എസ്.ഐ.ഒ, സോളിഡാരിറ്റി, ഫ്രറ്റേണിറ്റി മൂവ്െമൻറ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.എന്‍.എം 300 പേരെ അയച്ചു. ഈരാറ്റുപേട്ടയില്‍നിന്ന് 2000ൽപരം ചെറുപ്പക്കാരാണ് വെള്ളപ്പൊക്ക ദുരിതകേന്ദ്രങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. വെള്ളികുളത്തെ ഉരുള്‍ പൊട്ടല്‍ കേന്ദ്രത്തിന് സമീപം ഉള്ള ക്യാമ്പില്‍ ഭക്ഷണവും രക്ഷാ പ്രവര്‍ത്തനവും തുടങ്ങി ആലുവ, ചെങ്ങന്നൂര്‍ മേഖലയിലും കുട്ടനാടന്‍ പ്രദേശങ്ങളിലും നീന്തല്‍ വശമുള്ള ചെറുപ്പക്കാരും ഒപ്പം കൂടിയിരുന്നു. നന്മ കൂട്ടം എന്ന രക്ഷാപ്രവര്‍ത്തകരാണ് വൈക്കത്ത് മുങ്ങിമരിച്ച പത്രപ്രവര്‍ത്തകരെ മുങ്ങിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story