Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:20 AM IST Updated On
date_range 24 Aug 2018 11:20 AM ISTബലിപെരുന്നാള്‍ ആഘോഷം സാഹോദര്യത്തിെൻറ മാതൃകയായി
text_fieldsbookmark_border
ചങ്ങനാശ്ശേരി: വിവിധ ജമാഅത്തുകളുടെ നേതൃത്വത്തിലുള്ള ക്യാമ്പുകളില്‍ സാഹോദര്യത്തിെൻറ മാതൃകയായി പെരുന്നാള്‍ ആഘോഷം. ചങ്ങനാശ്ശേരി പുതൂർപള്ളി, അല്‍ ഇഹ്സാന്‍ ജുമാമസ്ജിദ് റെയില്‍വേ സ്റ്റേഷന്, മുഹ്യിദ്ദീന് ജുമാമസ്ജിദ് മടുക്കംമൂട്, ജുമാമസ്ജിദ് വക്കച്ചന്‍പടി, പൊട്ടശ്ശേരി യതീംഖാന എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പിൽ പെരുന്നാള്‍ ആഘോഷം നടന്നത്. മിക്ക സ്ഥലങ്ങളിലും പെരുന്നാളിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പുതുവസ്ത്രവും ഭക്ഷണവും പള്ളികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നല്കി. ദുരന്തത്തിെൻറ ആഘാതത്തില്‍നിന്ന് കേരള ജനതയെ മോചിപ്പിക്കുന്നതിന് ആശ്വാസമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പള്ളികളിലെ സന്ദേശങ്ങളില്‍ ഇമാമുമാര്‍ ഓര്‍മിപ്പിച്ചു. പുതൂര്‍പള്ളി ജുമാമസ്ജിദില്‍ ഇമാം അല്‍ ഹാഫിസ് ഷമ്മീസ് ഖാന് നാഫിഇയും പഴയപള്ളിയില്‍ ചീഫ് ഇമാം സിറാജുദ്ദീന് അല്‍ഖാസിമിയും സന്ദേശം നല്കി. കവല മസ്ജിദില്‍ മുസ്തഫ സുഖരി, മാര്‍ക്കറ്റ് മസ്ജിദില്‍ മുഹമ്മദലി ഖാസിഫി, ഇരുപ്പ മസ്ജിദില്‍ വി.പി. സുബൈര്‍ മൗലവി, പറാല്‍ മസ്ജിദില്‍ സക്കീര്‍ ഹുസൈന് മൗലവി, ആരമല തര്‍ബിയത്തുല്‍ തൈക്കാവില്‍ ഇമാം മുജീബ് റഹ്മാന് മൗലവി, തെങ്ങണ പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്തില്‍ ഇമാം ഷമ്മാസ് മൗലവി, മടുക്കംമൂട് മുഹ്യിദ്ദീന് ജുമാമസ്ജിദില്‍ റഫീഖ് മൗലവി അല്‍ഖാസിമി, ചങ്ങനാശ്ശേരി അല്‍ ഇഹ്സാന്‍ ജുമാമസ്ജിദില്‍ ഇമാം തന്‍സീര്‍ മൗലവി, തിരുവല്ല ജുമാമസ്ജിദില്‍ ഇമാം ഈസ മൗലവി അല്‍ഖാസിമി, പായിപ്പാട് പുത്തന്‍പള്ളി മുസ്ലിം ജമാഅത്തില്‍ ഇമാം അബ്ദുല്‍ ജവാദ് മന്നാനി, ഫാത്തിമാപുരം ഓവേലി അജ്മീരിയ മസ്ജിദില്‍ ഇമാം ഹൈദര്‍ അലി ബാവ മുസ്ലിയാര്, നേര്‍ച്ചപ്പാറ മുഹ്യിദ്ദീന് മസ്ജിദില്‍ റഹ്മ്മത്തുല്ല ഖാന് മുസ്ലിയാര്, സലഫി മസ്ജിദില്‍ ഇമാം ഇര്‍ഷാദ് മൗലവി, വടക്കേക്കര മുഹ്യിദ്ദീന് ജുമാമസ്ജിദില്‍ നിസാമുദ്ദീന്‍ ബാഖവി, പട്ടത്തിമുക്ക് തബ്ലീഗുല്‍ ഇസ്ലാം ജുമാമസ്ജിദില്‍ സുഹൈല്‍ മൗലവി, പൊട്ടശ്ശേരി മര്‍ക്കസ് ജുമാമസ്ജിദില്‍ ഇമാം അബ്ദുല്‍ സലാം ബാഖവി എന്നിവര്‍ നമസ്കാരത്തിനു നേതൃത്വം നല്കി. മരുന്നുകള്‍ സൗജന്യമായി നല്കി പ്രവാസി മലയാളിയും ഡോക്ടര്‍മാരുടെ സംഘവും ചങ്ങനാശ്ശേരി: കുട്ടനാട്ടിലെ പ്രളയബാധിതര്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്കി പ്രവാസി മലയാളിയും ഡോക്ടര്‍മാരുടെ സംഘവും. ഒരു ടണ്‍ മരുന്നുകളാണ് ചങ്ങനാശ്ശേരി സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ജയകൃഷ്ണനും മഹാരാഷ്ട്രയിലെ ഗാസ്ട്രോ എൻററോളജിസ്റ്റ് ഡോ. ജയന്തിെൻറ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘവും ചേര്‍ന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ എത്തിച്ച മരുന്നുകള്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പദ്മകുമാറിന് കൈമാറി. വിവിധ ജില്ലകളില്‍ ആരോഗ്യവിഭാഗത്തിെൻറ സഹകരണത്തോടെ മരുന്നുകള്‍ ക്യാമ്പുകളില്‍ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story