Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:17 AM IST Updated On
date_range 24 Aug 2018 11:17 AM ISTപുതുജീവിതം കരുപ്പിടിപ്പിക്കാൻ...അവർ വീട്ടകങ്ങളിൽ
text_fieldsbookmark_border
കോട്ടയം: പ്രളയം തകർത്തെറിഞ്ഞ വീടുകളിലേക്ക് മടങ്ങിയെത്തുന്നവരെ കാത്തിരിക്കുന്നത് ദുരിതക്കാഴ്ചകൾ. ജലനിരപ്പ് കുറയുകയും മഴ മാറുകയും ചെയ്തതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ പകുതിയിലധികം കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങിയെത്തി. ദുരിതത്തിൽനിന്ന് പുതിയ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഇവരെ പക്ഷേ, കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധികൾ. അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ് മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങി. എന്നാൽ, വീണ്ടും വീടുകളിലെത്തുേമ്പാൾ കാണുന്ന ഹൃദയഭേദകകാഴ്ചകളിൽ വാവിട്ടുകരയുകയാണ് മിക്കവരും. വീട്ടുപകരണങ്ങളെല്ലാം മുറ്റത്തും പറമ്പിലുമായി ഒഴുകി നടക്കുന്ന സ്ഥിതിയായിരുന്നുെവന്ന് തിരുവാർപ്പ് സ്വദേശി കൃഷ്ണൻകുട്ടി പറയുന്നു. മൃഗങ്ങൾ ചത്തുചീഞ്ഞളിഞ്ഞ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. ഇനി ഒന്നിൽനിന്ന് ജീവിതം തുടങ്ങണം -അദ്ദേഹം പറഞ്ഞു. വല്യാട്, പുലിക്കുട്ടിശേരി, ഐക്കരച്ചിറ പ്രദേശങ്ങളിലും വെള്ളം ഇറങ്ങിയ വീടുകളിൽ വൃത്തിയാക്കൽ പുരോഗമിക്കുകയാണ്. തലയോലപ്പറമ്പ്, വൈക്കം, ചങ്ങനാശ്ശേരി പ്രദേശവാസികളും മടക്കം ആരംഭിച്ചിട്ടുണ്ട്. കുമരകം പ്രദേശത്തെ മിക്കയിടത്തും ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. റോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ടാണ്. വീട്ടിനുള്ളിൽ നിറഞ്ഞിരിക്കുന്ന ചളിയാണ് മടങ്ങിയെത്തുന്നവർക്ക് കനത്ത പ്രതിസന്ധി തീർക്കുന്നത്. തറയിലും ഭിത്തിയിലും അടിഞ്ഞിരിക്കുന്ന ചളി നീക്കാൻ ഏറെ പാടുപെടുകയാണ് ഇവർ. അഞ്ചും ആറും തവണ കഴുകിയിട്ടും വീടുകളിൽനിന്ന് പൂർണമായും ചളിനീക്കാനായിട്ടില്ല. ഭിത്തികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചളി ചകിരി ഉപയോഗിച്ചാണ് കഴുകുന്നത്. വീടുകൾ കഴുകാൻ ബ്ലീച്ചിങ് പൗഡറും ലോഷനും ഉപയോഗിക്കുന്നുണ്ട്. വിവിധ സംഘടനകൾ ലോഷൻ അടക്കമുള്ളവ നൽകുന്നതാണ് ഇവർക്ക് ആശ്വാസം പകരുന്നത്. ഇഴജന്തുക്കളുടെ സാന്നിധ്യവും വീട്ടിലേക്ക് എത്തിയവരെ ഭീതിപ്പെടുത്തുന്നുണ്ട്. കസേരയുടെയും മേശയുടെയും അടിയിലും അലമാരിക്കുള്ളിൽവരെ ഇഴജന്തുകൾ. വൃത്തിയാക്കുന്നതിനിടെ അഞ്ചും ആറും പാമ്പുകളെവരെയാണ് പലരും െകാന്നത്. മെത്തകൾ, പുതപ്പുകൾ അടക്കമുള്ളവ ഉണക്കാനിട്ടിരിക്കുന്ന കാഴ്ചയാണ് എവിടെയും. നനഞ്ഞ മേശ, മോേട്ടാറുകൾ അടക്കമുള്ളവയും ഒരോവീടിെൻറയും മുന്നിൽ കാണാം. പലരുടെയും ടി.വി, ഫ്രിഡ്ജ്, പാത്രങ്ങൾ എന്നിവയെല്ലാം വെള്ളത്തിൽ മുങ്ങി. ഇവയെല്ലാം കഴുകിവൃത്തിയാക്കുകയാണ്. തിരുവാർപ്പ് പ്രദേശത്ത് വെള്ളമിറങ്ങിയ വീടുകളിൽ ജനകീയ പങ്കാളിത്തത്തോടെയാണു വീടുകളുടെ ശുചീകരണം നടക്കുന്നത്. അതേസമയം, ഭൂരിഭാഗം പ്രദേശങ്ങളിലും ഇതുവരെ വൈദ്യുതി പുനഃസ്ഥാപിക്കാത്തതും പ്രതിസന്ധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story