Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:14 AM IST Updated On
date_range 24 Aug 2018 11:14 AM ISTആർഭാടവും പെരുന്നാൾ ആഘോഷവും ഒഴിവാക്കണം -ഓർത്തഡോക്സ് സഭ
text_fieldsbookmark_border
കോട്ടയം: പ്രളയദുരന്തം കണക്കിലെടുത്ത് ആർഭാടവും പെരുന്നാൾ ആഘോഷവും ഒഴിവാക്കണമെന്ന് ഓർത്തഡോക്സ് സഭ. വ്യക്തികളും കുടുംബങ്ങളും ഇടവകകളും സ്ഥാപനങ്ങളും ആർഭാടവും ഒഴിവാക്കണം. പള്ളികളിൽ പെരുന്നാളിനോടനുബന്ധിച്ച ആഘോഷങ്ങൾ ഒഴിവാക്കണം. ഇതിനായി ചെലവിടുന്ന തുക ദുരിതബാധിതരെ സഹായിക്കാനും പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി സഭ സ്വരൂപിക്കുന്ന പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അടിയന്തര സഭ വർക്കിങ് കമ്മിറ്റി വിശ്വാസികളോട് ആവശ്യപ്പെട്ടു. സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഭവനരഹിതരായവർക്കുള്ള പുനർനിർമാണ സഹായപദ്ധതിയെക്കുറിച്ചും ചർച്ചചെയ്യാൻ മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗം വെള്ളിയാഴ്ച 10.30ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരുമെന്നും ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story