Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറേഷൻ വിതരണം നിലച്ചു;...

റേഷൻ വിതരണം നിലച്ചു; ആദിവാസി കുടികൾ പട്ടിണിയിൽ

text_fields
bookmark_border
അടിമാലി: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒറ്റെപ്പട്ട ഇടമലക്കുടിയടക്കം ആദിവാസി കോളനികളിൽ ഭക്ഷണം കിട്ടുന്നില്ല. ഗോത്രവർഗക്കാർ മാത്രം താമസിക്കുന്ന ഇടമലക്കുടിയിൽ പരപ്പയാർ, സൊസൈറ്റികുടി എന്നിവിടങ്ങളിലെ റേഷൻ കടകളിൽ അരി ഉൾപ്പെടെ തീർന്നിട്ട് ദിവസങ്ങളായി. കുടിയിലെ കുട്ടികൾക്കടക്കം ഭക്ഷണം കിട്ടാത്ത അവസ്ഥയാണ്. ജില്ല ഭരണകൂടം ഹെലികോപ്ടറിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ സാധ്യതകൾ തേടുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. പുറംലോകവുമായി ബന്ധപ്പെടാൻ കഴിയുന്ന പെട്ടിമുടി വഴി പാത കനത്ത കാലവർഷത്തിൽ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും തകർന്നതാണ് പ്രതിസന്ധി ഉണ്ടാക്കിയത്. ആദിവാസികൾക്ക് സൗജന്യ അരി നൽകിയിരുന്നത് 20 രൂപ കിലോക്ക് ചുമട്ടുകൂലി നൽകിയാണ്. എന്നാൽ, ഇതും നിലച്ചു. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്താണ് ഇടമലക്കുടി. 12 വാർഡിലായി 4000 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ഭക്ഷ്യക്ഷാമത്തോടൊപ്പം പകർച്ചപ്പനി, ചിക്കൻപോക്സ് മുതലായവയും പടർന്നുപിടിച്ചിരിക്കുന്നു. 12 ആദിവാസികൾ ഇവിടെ രോഗം മുർഛിച്ച് അവശതയിലാണ്. നെൽമണൽകുടി, വൽസപ്പെട്ടി കുടി എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയിട്ടുണ്ട്. കാർഷികവിളകളും നശിച്ചു. മൂന്നാറിൽനിന്ന് 16 കിലോമീറ്റർ വാഹനത്തിൽ പെട്ടിമുടിയിലെത്തിയ ശേഷം 18 കിലോമീറ്റർ കൊടും വനത്തിലൂടെ നടന്ന് വേണം ഇടമലക്കുടിയിലെത്താൻ. ഒരു കോളനിയിൽനിന്ന് മറ്റൊരു കോളനിയിലേക്ക് എത്തണമെങ്കിൽ മൂന്ന് മുതൽ അഞ്ച് മണിക്കൂർ വീണ്ടും സഞ്ചരിക്കണം. തോടുകളും പുഴകളും കരകവിഞ്ഞ് ഒഴുകുന്നത് കോളനികളുടെ പരസ്പര ബന്ധം അറ്റുപോകാനും കാരണമായി. ഹെലികോപ്ടറിൽ ഭക്ഷ്യവസ്തുക്കൾ എത്തിയില്ലെങ്കിൽ കൂട്ട മരണത്തിനുതന്നെ ഇടയാക്കുമെന്നാണ് ആശങ്ക. അടിമാലി പഞ്ചായത്തിലെ കുറത്തികുടി ആദിവാസി കോളനിയിലും സ്ഥിതി ഗുരുതരമാണ്. ഇവിടെ 400 കുടുംബങ്ങളുണ്ട്. ദേവികുളം താലൂക്കിൽ 142 കോളനികളിലായി പതിനായിരത്തിലേറെ ആദിവാസികളാണുള്ളത്. ഇതിൽ ഭൂരിഭാഗം കുടുംബങ്ങളും പ്രകൃതിദുരന്തത്തിന് ഇരയായതായി ൈട്രബൽ ഡെവലപ്മ​െൻറ് ഓഫിസർ റഹീം 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story