Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2018 11:11 AM IST Updated On
date_range 18 Aug 2018 11:11 AM ISTമുല്ലപ്പെരിയാർ: സ്പിൽവേക്ക് സമീപം മണ്ണിടിച്ചിൽ
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച ഭീതി വർധിപ്പിച്ച് സ്പിൽവേക്ക് സമീപം മണ്ണിടിഞ്ഞതായി വിവരം. സ്പിൽവേ ഷട്ടറുകൾ വഴി ഇടുക്കിയിലേക്ക് വൻതോതിൽ ജലം തുറന്നുവിട്ടതോടെയാണ് അണക്കെട്ടിനും സ്പിൽവേക്കും ഇടയിലുള്ള ഭാഗത്ത് വൻതോതിൽ മണ്ണിടിഞ്ഞത്. അതിനിടെ അണക്കെട്ടിലെ ജലനിരപ്പിലും തമിഴ്നാട് കള്ളക്കളി നടത്തുന്നതായാണ് വിവരം. ജലനിരപ്പ് 142 അടിക്ക് മുകളിലെത്തിയിട്ടും പല ഭാഗത്തും സ്ഥാപിച്ച സ്കെയിലുകളിൽ ജലനിരപ്പ് കുറഞ്ഞ അളവിലാണ് രേഖപ്പെടുത്തിയിരുന്നത്. പ്രധാന അണക്കെട്ടിന് പുറെമ സ്പിൽവേ ഷട്ടർ, തേക്കടി ഷട്ടർ എന്നിവിടങ്ങളിലാണ് സ്കെയിലുകൾ ഉള്ളത്. ഇതിൽ അണക്കെട്ട് ഒഴികെ രണ്ട് സ്കെയിലുകളിലും ജലനിരപ്പ് 141 അടിയായാണ് കാണപ്പെട്ടതെന്ന് അധികൃതർ പറയുന്നു. വിവിധ അളവുകളിൽ തമിഴ്നാട് പലപ്പോഴായാണ് സ്കെയിലുകൾ സ്ഥാപിച്ചത്. കേരളത്തിലെ അധികൃതരുടെ സാന്നിധ്യമില്ലാതെയാണ് അളവുകൾ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story