Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദിണ്ഡിഗൽ ദേശീയപാത...

ദിണ്ഡിഗൽ ദേശീയപാത തകർന്നു: തേക്കടി ഒറ്റപ്പെട്ടു

text_fields
bookmark_border
കുമളി: കനത്ത മഴയിൽ ഒഴുകിയെത്തിയ കല്ലും മണ്ണും പതിച്ച് ദേശീയപാത തകർന്നു. മുല്ലപ്പെരിയാർ ജലം തുറന്നുവിടുന്ന തമിഴ്നാട് അതിർത്തിയിലെ ഇരച്ചിൽപാലത്തിന് സമീപമാണ് റോഡ് തകർന്നത്. ബുധനാഴ്‌ച രാവിലെ 11ഒാടെയായിരുന്നു സംഭവം. റോഡി​െൻറ ഒരുഭാഗം പൂർണമായും ഇടിഞ്ഞു. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിലെ ഈ ഭാഗത്ത് ഗതാഗതം പൂർണമായി തടഞ്ഞു. നേരത്തേ ഇതേ ദേശീയപാതയിൽ വണ്ടിപ്പെരിയാറിന് സമീപം റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ച നിലയിലായിരുന്നു. വാഹനങ്ങൾ തേയില തോട്ടത്തിനുള്ളിലെ റോഡുവഴി വെള്ളക്കെട്ടുള്ള ഭാഗം കടന്നെത്തിയാണ് കുമളി വഴി തമിഴ്നാട്ടിലേക്ക് പോയിരുന്നത്. റോഡി​െൻറ ഇരുഭാഗത്തും തടസ്സങ്ങളായതോടെ വിനോദസഞ്ചാര കേന്ദ്രമായ തേക്കടി, കുമളി പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story