Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാഗമണ്‍ റൂട്ടില്‍...

വാഗമണ്‍ റൂട്ടില്‍ തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു

text_fields
bookmark_border
ഈരാറ്റുപേട്ട: വാഗമണ്‍ റൂട്ടില്‍ ആറു സ്ഥലങ്ങളില്‍ ഗതാഗതം വ്യാഴാഴ്ച ഉച്ചയോടെ പുനഃസ്ഥാപിച്ചു. ഈരാറ്റുപേട്ട ടൗണും സമീപ പ്രദേശങ്ങളും പാലായില്‍ മൂന്നാനി, കൊട്ടാരമറ്റം, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ എന്നിവിടങ്ങളിലടക്കം വെള്ളം കയറി. ഈരാറ്റുപേട്ട-പാലാ റൂട്ടില്‍ വാഹനങ്ങൾ ഓടുന്നില്ല. ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഈരാറ്റുപേട്ട നഗരമധ്യത്തില്‍ ഉള്ള രണ്ടു കോസ്‌വേ പാലത്തിലും വെള്ളം കയറി ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ ഗതാഗതം മുടങ്ങി. ഭരണങ്ങാനം, വളഞ്ഞാങ്ങാനം ഭാഗത്തും ഗതാഗതം മുടങ്ങി. ഈരാറ്റുപേട്ട കടുവാമുഴി, പനക്കപ്പാലം, നടക്കല്‍, ഈരാറ്റുപേട്ട തോട്ടുമുക്ക് പ്രദേശം എന്നിവിടങ്ങളിലും വെള്ളം കയറി. പൂഞ്ഞാര്‍ കൈപ്പള്ളി കളത്വായില്‍ ഉരുള്‍പൊട്ടി. രാത്രി 7.30യോടെ ഉണ്ടായ വലിയ ഉരുളില്‍ കളത്വ തോട്ടിലൂടെ ഒഴുകി എത്തിയ മലവെള്ളം മീനച്ചിലാറ്റിലെ ജലനിരപ്പ് വീണ്ടും ഉയരാന്‍ ഇടയാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story