Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹെലികോപ്ടര്‍ ദൗത്യം...

ഹെലികോപ്ടര്‍ ദൗത്യം വിജയം; പൂര്‍ണഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചു

text_fields
bookmark_border
കോട്ടയം: ദുരന്തമുഖത്തുനിന്ന് പൂർണഗർഭിണിയെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എയ്ഞ്ചല്‍വാലി ആറാട്ടുകളം മുട്ടുമണ്ണില്‍ വീട്ടില്‍ അനീഷി​െൻറ ഭാര്യ രജനിയെയാണ് (24) ഹെലികോപ്ടറിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്. മൂന്നുദിവസമായി കനത്തമഴ പെയ്യുന്ന എയ്ഞ്ചല്‍ വാലിയില്‍ റോഡുകള്‍ മിക്കതും മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരുന്നു. മിക്കവീടുകളും ഒറ്റപ്പെട്ട് കിടക്കുകയാണ്. വ്യാഴാഴ്ച രാവിലെ വേദന അനുഭവപ്പെട്ട രജനിയെ മുന്‍ വാര്‍ഡ് അംഗം സിബിയുടെ നേതൃത്വത്തിൽ എയ്ഞ്ചല്‍വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂളി​െൻറ ഗ്രൗണ്ടിലെത്തിച്ചു. തുടർന്ന് ജില്ല ഭരണകൂടത്തി​െൻറ ഇടപെടലിൽ മെഡിക്കല്‍സംഘവുമായി ഹെലികോപ്ടർ എയ്ഞ്ചല്‍വാലി സ്‌കൂള്‍ഗ്രൗണ്ടിലേക്ക് കുതിച്ചു. കോട്ടയം ജില്ല ആശുപത്രിയിലെ ഡോ. ഭാഗ്യശ്രീയുടെ നേതൃത്വത്തിൽ മെഡിക്കല്‍സംഘം പരിശോധനക്കുശേഷമാണ് രജനിയെ ഹെലികോപ്ടറിലേക്ക് കയറ്റിയത്. ഇൗസമയം രജനിക്ക് ബോധക്ഷയം ഉണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനീയറിങ് കോളജ് ഗ്രൗണ്ടിലെത്തിച്ച രജനിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തുവെന്നും ലേബര്‍ റൂമില്‍ നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് ഡോ. ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story