Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കിയിൽ 24 പേർ കൂടി...

ഇടുക്കിയിൽ 24 പേർ കൂടി മരിച്ചു; ഏഴുപേ​െ​ര കാണാതായി​

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ബുധനാഴ്ചയും വ്യാഴാഴ്ച പുലർച്ചയുമായി 24 പേർ മരിച്ചു. ഏഴുപേരെ ഉരുൾപൊട്ടലിൽ കാണാതായി. കഴിഞ്ഞ ദിവസങ്ങളിൽ 13 പേർ മരിക്കുകയും അഞ്ചുപേരെ കാണാതാവുകയും ചെയ്തതിന് പുറമെയാണിത്. ചെറുതോണി ഗാന്ധിനഗർ കോളനിയിലെ വനരാജ് (65), ഭാര്യ കമലം (60), പെരുംകാല കല്ലടിയിൽ ജയരാജി​െൻറ ഭാര്യ ഭാവന (38), മകൾ ശ്രുതി (10), കീരിത്തോട് കണിയാംകുടിയിൽ ശശിയുടെ ഭാര്യ സരോജിനി (50), കരിമ്പൻകാനം വട്ടപ്പാറയിൽ വി.എ. ജോർജ് (70), ഭാര്യ അന്നക്കുട്ടി (65), മകൾ കുഞ്ഞുമോൾ (41), വെള്ളത്തൂവൽ എസ് വളവിൽ തുറവക്കൽ തങ്കച്ചൻ (മാത്യു -58), ഭാര്യ ഡെയ്സി (ലൈസ -56), നെടുങ്കണ്ടം പച്ചടി താറാവിളയിൽ ജയ​െൻറ പിതാവ് പീറ്റർ തോമസ് (72), ഭാര്യ റോസമ്മ (70), ജയ​െൻറ ഭാര്യ ജോളി (43), കുഞ്ചിത്തണ്ണി എല്ലക്കൽ ആഡ്യനാൽ ത്രേസ്യാമ്മ (80) എന്നിവരാണ് മരിച്ചത്. അന്യാർതൊളു നിരപ്പേൽ പാലംപറമ്പിൽ ബിജുവി​െൻറ ഭാര്യ ലത മരം വീണും തമിഴ്നാട് സ്വദേശി മദനൻ മൂന്നാറിൽ ലോഡ്ജ് തകർന്നും മരിച്ചു. മറ്റുള്ളവർ ഉരുൾപൊട്ടലിൽ മരിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ദേവികുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സതീഷ് (45) ഭാര്യ വെങ്കിടലക്ഷ്മി, മക്കളായ റോഷിത (6) വിശ്വം (4) എന്നിവർ മരിച്ചു. മണ്ണിടിഞ്ഞ് വീണ് ശാന്തിനിലയം കലാവുദീൻ, വാറപ്ലാക്കൽ പൊന്നമ്മ എന്നിവരും ദേവികുളം കോളനിവാസി ഉണ്ണി (16), ബ്രദർ ആൻറണി അടിമൈ (50) എന്നിവരുമാണ് മരിച്ചത്. ചെറുതോണിയിലും പെരുംകാലയിലുമുണ്ടായ ഉരുൾപൊട്ടലിൽ നാലുപേരെയും വെള്ളത്തൂവൽ എസ് വളവിൽ മൂന്നുപേരെയും കാണാതായി. എസ് വളവിൽ പുളിക്കകുടി മുഹമ്മദ് കുട്ടി, ഭാര്യ ജാസ്മി ഇവരുടെ മകൻ മുഹസിൽ എന്നിവരെയാണ് കാണാതായത്. ഇടുക്കി പെരുംകാലയിൽ കല്ലട ഭാവനയുടെ പിതാവ് കുഞ്ഞിരാമൻ, മാതാവ് വൽസ എന്നിവരും ഗാന്ധിനഗർ കോളനിയിൽ വനരാജി​െൻറ രണ്ട് മക്കളും കാണാതായവരിൽ ഉൾപ്പെടുന്നു. ഇടുക്കിയിൽ പതിനഞ്ചിടത്താണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ ഉരുൾപൊട്ടിയത്. 42 ഇടത്താണ് മണ്ണിടിഞ്ഞത്. വെള്ളപ്പൊക്കത്തിൽ മൂന്നാർ ഒറ്റപ്പെട്ടനിലയിൽ തുടരുകയാണ്. പഴയ മൂന്നാർ വെള്ളത്തിനടിയിലാണ്. റോഡുകൾ തകരുകയും അപകടസാധ്യത ഉയരുകയും ചെയ്തതോടെ ബസ് സർവിസ് പൂർണമായും നിർത്തിവെച്ചു. മറ്റ് വാഹനങ്ങൾ പലയിടത്തും കുരുങ്ങിക്കിടക്കുന്നു. കരിമ്പനും ചുരുളിക്കുമിടയിൽ കുരുങ്ങിക്കിടന്ന 40 വാഹനങ്ങളിലെ യാത്രക്കാരെ 16 മണിക്കൂറിന് ശേഷമാണ് രക്ഷിക്കാനായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story