Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:00 AM IST Updated On
date_range 17 Aug 2018 11:00 AM ISTകനത്ത മഴയിൽ ഒളമറ്റം കമ്പിപ്പാലം തകർന്നു
text_fieldsbookmark_border
തൊടുപുഴ: തൊടുപുഴ മേഖലയിലെ കനത്ത മഴയെ തുടർന്ന് ഒളമറ്റം കമ്പിപ്പാലം തകർന്നു. ഒളമറ്റം-തെക്കുംഭാഗം മേഖലയെ ബന്ധിപ്പിക്കുന്നതാണ് പാലം. വെള്ളം ഉയർന്നതിനെ തുടർന്ന് വലിയ മരം ഇടിച്ചാണ് കമ്പിപ്പാലം തകർന്നത്. പാലം ഉറപ്പിച്ചിരുന്ന ഇരുമ്പ് തൂണുകൾ പുഴയിലേക്ക് ചരിഞ്ഞു. കമ്പികൾ തകർന്നു. പാലം പുനഃസ്ഥാപിക്കണമെങ്കിൽ വൻ തുക വേണ്ടിവരും. തെക്കുംഭാഗം മേഖലയിലുള്ളവർക്ക് വളരെ എളുപ്പത്തിൽ ഇടുക്കി റൂട്ടിലെത്തി വിവിധ ഭാഗങ്ങളിലേക്ക് ബസിൽ പോകാനുള്ള സൗകര്യമാണ് ഇതോടെ ഇല്ലാതായത്. ഇനി പ്രദേശവാസികൾക്ക് കാഞ്ഞിരമറ്റം വഴി തൊടുപുഴയിലെത്തി വേണം ബസിലും മറ്റും കയറാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story