Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:00 AM IST Updated On
date_range 17 Aug 2018 11:00 AM ISTഹൈറേഞ്ചിലേക്ക് വാഹന ഗതാഗതം നിരോധിച്ചു
text_fieldsbookmark_border
അടിമാലി: കനത്ത മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുന്ന സാഹചര്യത്തിൽ . മണ്ണിടിഞ്ഞ് കൊച്ചി-ധനുഷ്കോടി, അടിമാലി-കുമളി ദേശീയപാതകൾ ഉൾപ്പെടെ മേഖലയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ, വാണിജ്യകേന്ദ്രമായ അടിമാലി തുടങ്ങി മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഒറ്റപ്പെട്ടു. മിക്ക ആദിവാസി സേങ്കതങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഇവിടേക്ക് ഭക്ഷ്യവിഭവങ്ങൾ എത്തിക്കാൻ പറ്റാത്ത സാഹചര്യമാണ്. കലക്ടറുടെ ഉത്തരവിനെ തുടർന്ന് അടിമാലിയിലെ പെേട്രാൾ പമ്പുകളിൽനിന്ന് ഇന്ധനം നൽകുന്നത് നിർത്തിവെച്ചു. അവശ്യസർവിസുകൾക്ക് ഇന്ധനം ലഭിക്കാനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story